തിരുവനന്തപുരം: ഉഡാൻ പദ്ധതിയിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സർവിസുകൾ ഈ വർഷം പകുതിയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളും എയർപോർട്ട് അതോറിറ്റിയും ധാരണപത്രം ഒപ്പുെവച്ചതായി കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് എം.ഡി പി. ബാലകിരൺ അറിയിച്ചു. യാത്രക്കാർ കുറവുള്ള സർവിസുകളുടെ നഷ്ടം പരിഹരിക്കുന്നതിന് വയബിലിറ്റി ഗ്യാപ് ഫണ്ടായി 20 ശതമാനം തുക സംസ്ഥാന സർക്കാർ നൽകാനാണ് ധാരണ. സ്പൈസ് ജെറ്റ്, ഇൻഡിഗോ കമ്പനികൾ കണ്ണൂരിൽനിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹൂബ്ലി, ഡൽഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സർവിസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.