കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സമ്മേളനവാർത്തയിൽനിന്ന് പേര് വെട്ടിയതിനെച്ചൊല്ലി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെതിരെ പി.കെ. ശ്രീമതി എം.പി. പാർട്ടി നേതാക്കളും അനുഭാവികളും ഉൾപ്പെട്ട വാട്സ് ആപ് ഗ്രൂപ്പിൽ എം.വി. ജയരാജനാണ് ‘സി.പി.എം ജില്ല സമ്മേളനത്തിന് നായനാർ അക്കാദമിയിൽ പ്രൗഢഗംഭീര തുടക്കം’ എന്ന തലക്കെട്ടിൽ വാർത്താക്കുറിപ്പ് പോസ്റ്റ് ചെയ്തത്. സമ്മേളനത്തിൽ പെങ്കടുത്ത എല്ലാ നേതാക്കളുടെയും സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ളവരുടെയും പേര് കുറിപ്പിലുണ്ട്.
എന്നാൽ, കണ്ണൂർ എം.പിയും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ പേരില്ല. ഇതാണ് ടീച്ചറെ ചൊടിപ്പിച്ചത്. രോഷം പ്രകടമാക്കി പി.കെ. ശ്രീമതി വാട്സ് ആപ് ഗ്രൂപ്പിൽ പ്രതികരിച്ചത് ഇപ്രകാരമാണ്. ‘‘സ. എം.വി. ജയരാജാ... പി.കെ. ശ്രീമതി എന്ന സഖാവുകൂടി സമ്മേളനത്തിൽ ഉടനീളം ഉണ്ടായിരുന്നു. ഇത്രയധികം കോപ്പി അടിച്ചുവിടുേമ്പാൾ കുറച്ച് ശ്രദ്ധിക്കാമായിരുന്നു’’. പി.കെ. ശ്രീമതിയുടെ പേര് വിട്ടുപോയതും അതിനോട് അവർ പ്രതികരിച്ചതും നേതാക്കളിലും അണികളിലും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.