കണ്ണൂർ വളപട്ടണത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം- VIDEO

വളപട്ടണം (കണ്ണൂർ): വളപട്ടണം ​െറയിൽവേ സ്​റ്റേഷൻ റോഡിൽ ടൗൺ സ്പോർട്സ് ക്ലബിന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടക്ക് തീപിടിച്ചു. ശനിയാഴ്ച വൈകീട്ട്​ നാലോടെയുണ്ടായ തീപിടിത്തം ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി ഒമ്പതോടെ അണച്ചു. തമിഴ്നാട് മധുര സ്വദേശി മുരുകേശ​​െൻറ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.

ചെമ്പ് കമ്പി വേർതിരിച്ചെടുക്കുന്നതിന് പ്ലാസ്​റ്റിക് വയർ കത്തിച്ചപ്പോഴാണ് തീപടർന്നതെന്ന് സമീപവാസികൾ പറഞ്ഞു. 50 വർഷത്തിലധികം കാലപ്പഴക്കമുള്ള വളപട്ടണത്തെ ആദ്യകാല കെട്ടിടമായ ഫാത്തിമ ബിൽഡിങ്​ ഭാഗികമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്​ടം കണക്കാക്കുന്നു.

Full View
Tags:    
News Summary - Kannur- fire- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.