കണ്ണൂർ: മൈസൂരുവിലെ ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിറഞ്ഞ തെരുവിലൂടെ 'ടീ ബേക്കാ...' എന്ന് ഉച്ചത്തിൽ വിളിച്ചുനടന്ന ചായ വിൽപനക്കാരനിൽനിന്ന് അസി. പ്രഫസർ എന്ന പദവിയിലേക്കുള്ള ദൂരം അത്ര ചെറുതല്ല.
'ഞാനൊരു ഹീറോ അല്ല' എന്ന് റഫീഖ് പറയുേമ്പാഴും പരിമിതമായ സാഹചര്യംകൊണ്ട് ചുരുങ്ങിപ്പോയ ഒരു ഗ്രാമത്തിൽനിന്ന് വായനയുടെയും പരിശ്രമത്തിെൻറയും ചിറകിലേറി പുതിയൊരു ലോകം നെയ്തെടുത്തൊരു കഥയാണ് റഫീക് ഇബ്രാഹിമിേന്റത്. വയനാട് ജില്ലയിലെ ഏച്ചോം എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന റഫീഖിന് കുടുംബത്തിലെ ഇല്ലായ്മകൾമൂലം ജീപ് ക്ലീനർ, ചായ വിൽപനക്കാരൻ, ചെരിപ്പുകടയിലെ ജോലി എന്നിവയെല്ലാം ഉപജീവനത്തിനായി സ്വീകരിക്കേണ്ടി വന്നു.
ഒരു വ്യാഴവട്ടക്കാലം ഈ വഴികളിലൂടെയെല്ലാം സഞ്ചരിച്ച് കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ മലയാളം അസി. പ്രഫസറായി ചുമതലയേൽക്കുേമ്പാൾ തെൻറ ജീവിതത്തിൽ നാമ്പും കിളിർപ്പുമേകിയത് ചില മനുഷ്യരും സൗഹൃദക്കൂട്ടായ്മകളുമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഹോട്ടൽ നടത്തിപ്പുകാരനായ ഇബ്രാഹിമിെൻറ കട പൂേട്ടണ്ടിവന്നപ്പോൾ കുടുംബം പോറ്റാനായാണ് റഫീഖ് സുഹൃത്തിെൻറ കൂടെ മൈസൂരുവിലേക്ക് പോകുന്നത്. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഫസ്റ്റ് ക്ലാസ് നേടി ബി.എസ്സി ഒന്നാം വർഷത്തിന് ചേർന്നപ്പോഴാണ് 20ാം വയസ്സിൽ പഠനം ഉപേക്ഷിച്ച് നാടുവിടേണ്ടി വന്നത്.
അവിടെ നടന്ന് ചായ വിൽപനയായിരുന്നു ജോലി. ടൈഫോയിഡ് നിമിത്തം പിന്നീട് നാട്ടിലേക്ക് തിരിച്ചു. തുടർന്ന് മലപ്പുറം വണ്ടൂരിൽ ഒരു ഹോട്ടലിൽ ജോലിക്കു കയറി, ഹോട്ടൽ പൂട്ടിയതോടെ നാട്ടിലെത്തി കൽപ്പറ്റയിൽ ഒരു ചെരിപ്പുകടയിലും. അപ്പോഴും ചെറുപ്പം മുതലേ സന്തോഷം കണ്ടെത്തുന്ന വായനശീലം മാത്രമാണ് ഒഴിവുസമയങ്ങളിൽ കൂട്ടായത്.
തെൻറ സുഹൃത്തുക്കളുടെയടക്കം സഹായത്തോടെ കോഴിക്കോട് സർവകലാശാലക്ക് കീഴിൽ ബി.എ പഠനം പൂർത്തിയാക്കി. ഈ സമയങ്ങളിലാണ് സുനിൽ പി. ഇളയിടമടക്കമുള്ളവരുടെ എഴുത്തുകളോട് കൂടുതൽ അടുക്കുന്നത്. ഇതു ജീവിതെത്തയും പഠനത്തെയും ഗൗരവത്തോടെ സമീപിക്കുന്ന വഴിയിലേക്ക് തന്നെ മാറ്റുകയായിരുന്നുവെന്ന് റഫീഖ് പറയുന്നു.
തുടർന്ന് കാലടി സംസ്കൃത സർവകലാശാലയിൽ പി.ജി മലയാളത്തിനു ചേർന്നു. അവിടെ നിന്ന് തെൻറ എറ്റവും പ്രിയ എഴുത്തുകാരനും അധ്യാപകനുമായ സുനിൽ പി. ഇളയിടത്തിനു കീഴിൽ ഡോക്ടറേറ്റ് ബിരുദവും കരസ്ഥമാക്കി.
അങ്ങനെ 35ാം വയസ്സിൽ കണ്ണൂർ സർവകലാശാലയിൽ അധ്യാപന ജീവിതവും ആരംഭിക്കുന്നു. പിന്നിട്ട വഴികളിലെല്ലാം മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകിയത് വായനയും കൂടെ നിന്നവരുടെ സ്നേഹത്തണലുമാണെന്നും റഫീഖ് അടിവരയിട്ട് കുറിച്ചിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.