പ്രിയ വർഗീസിനായി യു.ജി.സി ചട്ടം വളച്ചൊടിച്ച്​ കണ്ണൂർ സർവകലാശാല

ക​ണ്ണൂ​ർ: ഡോ. ​പ്രി​യ വ​ർ​ഗീ​സി​നെ അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മി​ച്ച​തി​നെ​തി​രാ​യ കേ​സ് തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ കൂ​ടു​ത​ൽ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്ത്. അ​സോ. പ്ര​ഫ​സ​റാ​യി നി​യ​മി​ക്കു​ന്ന​തി​നു വേ​ണ്ട അ​ധ്യാ​പ​ന പ​രി​ച​യം കാ​ണി​ക്കു​ന്ന​തി​ന് സ്വാ​ശ്ര​യ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ജോ​ലി​യും പ​രി​ഗ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ല്ലാ​ത്ത അ​ധ്യാ​പ​ന പ​രി​ച​യം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അ​ധ്യാ​പ​ന പ​രി​ച​യ​ത്തി​ന് യു.​ജി.​സി ഇ​റ​ക്കി​യ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണ് ഈ ​ന​ട​പ​ടി. യു.​ജി.​സി കൂ​ടി എ​തി​ർ​ക​ക്ഷി​യാ​യ കേ​സി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ചി​ത്ര നി​ല​പാ​ട്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വാ​ശ്ര​യ ​ബി.​എ​ഡ് ​കേ​ന്ദ്ര​ത്തി​ലാ​ണ് പ്രി​യ വ​ർ​ഗീ​സ് താ​ൽ​ക്കാ​ലി​ക അ​ധ്യാ​പി​ക​യാ​യി ജോ​ലി​ചെ​യ്തി​രു​ന്ന​ത്. സ്വാ​ശ്ര​യ കോ​ള​ജി​ലെ സ്ഥി​രാ​ധ്യാ​പ​ന പ​രി​ച​യം​പോ​ലും പ​ല​പ്പോ​ഴും ത​ള്ളു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​മി​ത താ​ൽ​പ​ര്യം കാ​ണി​ച്ച​ത്.

2018ലെ ​യു.​ജി.​സി നി​ബ​ന്ധ​ന പ്ര​കാ​രം താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക ജോ​ലി അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ല. സ്ഥി​രാ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലേ​തു​പോ​ലു​ള്ള നി​യ​മ​ന​പ്ര​ക്രി​യ​യും അ​തേ ശ​മ്പ​ള​വു​മു​ള്ള ക​രാ​ർ അ​ധ്യാ​പ​ക​​രു​ടെ സ​ർ​വി​സ് പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് യു.​ജി.​സി നി​ബ​ന്ധ​ന.

ഇ​തേ നി​യ​മ​ന​പ്ര​ക്രി​യ​യും ശ​മ്പ​ള​വും ന​ൽ​കാ​തെ​യാ​ണ് സ്വാ​ശ്ര​യ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ന​മെ​ന്ന് രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രി​ക്കെ യു.​ജി.​സി നി​ബ​ന്ധ​ന വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​ജോ​ലി നി​യ​മ​ന​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കാ​ത്ത ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രി​യ വ​ർ​ഗീ​സി​ന്റെ കാ​ര്യ​ത്തി​ൽ ഉ​ൾ​​പ്പെ​ടു​ത്തി​യ​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്ന് ​കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോഗം ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല പ്ര​സി​ഡ​ന്റ് ഡോ. ​ഷി​നോ പി. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Kannur University bent the UGC rules for Priya Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.