കാളികാവ്: ജുമുഅ നമസ്കാരത്തിന് പള്ളിയിലിരിക്കുമ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാഴിയോട് ഈശ്വരൻ പടിയിൽ താമസിക്കുന്ന കൂളിപ്പറമ്പൻ അൻഷാദ് (45) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കാളികാവ് വലിയ ജുമുഅത്ത് പള്ളിയിലാണ് അൻഷാദ് കുഴഞ്ഞുവീണത്. ഉടൻ വണ്ടൂരിലെയും തുടർന്ന് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവാഴ്ച പുലർച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു.
കാളികാവിലെ ട്രോമാകെയർ ഉൾപ്പടെയുള്ള സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു. ടാക്സി ഡ്രൈവറായിരുന്ന അൽസാദ് കരാട്ടേ ക്ലാസിനും നേതൃത്വം നൽകിയിരുന്നു. ഭാര്യ: ഉമ്മുകുൽസു. മക്കൾ: സന, സഫ, ശിഫ, നഷ. സഹോദരൻ: ഷൗക്കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.