കരീം ഭാര്യയോടൊപ്പം കടയിൽ നിന്ന് സാധനങ്ങൾ പാക്ക് ചെയ്യുന്നു

'കടയിലെ മുഴുവൻ വസ്ത്രങ്ങളും വാരിയെടുത്ത് വടകരയിൽ നിന്ന് വയനാട്ടിലേക്ക്'; ദുരിത ബാധിതർക്ക് കൈത്താങ്ങായി കരീമും കുടുംബവും

കോഴിക്കോട്: ഉഴുതുമറിച്ച ഉരുൾദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട വയനാട്ടിലെ നിസ്സഹായരായ മനുഷ്യരുടെ ഇടയിലേക്ക് സ്നേഹത്തിന്റെ കരങ്ങൾ നീട്ടി വകടരയിൽ നിന്നുമൊരു കുടുംബം.

പാലയാട് പുത്തൻനടയിൽ ടെക്സറ്റൈൽ നടത്തുന്ന കരീമാണ് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളുമെടുത്ത് വയനാട്ടിലേക്ക് ഓടിയെത്തിയത്. ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന മനുഷ്യർക്ക് വസ്ത്രങ്ങൾ നൽകി സഹായിക്കാമെന്ന ഭാര്യ സറീനയുടെ നിർദേശം കേട്ടാണ് കരീം തന്റെ കടയിലുള്ളതെല്ലാം വാരിയെടുത്ത് പുറപ്പെട്ടത്.

കടയിലുള്ളതിന് പുറമെ തൊട്ടടുത്ത കടങ്ങളിൽ നിന്ന് കിട്ടുന്നതല്ലാം ശേഖരിച്ചാണ് കരീം മകൻ മുഹമ്മദ് കലഫിനെയും കൂട്ടി ദുരിതാശ്വാസ ക്യാമ്പിലെത്തിയത് സാധനങ്ങൾ കൈമാറിയത്. ഇനിയും അവശ്യ സാധനങ്ങൾ ശേഖരിച്ച് വയനാട്ടിലേക്ക് പോകാൻ തന്നെയാണ് കരീമിന്റെ തീരുമാനം. 


Tags:    
News Summary - Kareem and his family extended their support to the victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.