കരിപ്പൂര്‍ വിമാനത്താവള അതിര്‍ത്തി പുനര്‍നിര്‍ണയം: പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ മടങ്ങി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനത്തെിയ റവന്യു സംഘം പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ മടങ്ങി. വ്യാഴാഴ്ച രാവിലെ 11ന് കൊണ്ടോട്ടി മേലങ്ങാടി ഭാഗത്താണ് സംഭവം. കൊണ്ടോട്ടി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ മടങ്ങിയത്. 

എയര്‍പോര്‍ട്ട് അതോറിറ്റി കൊണ്ടോട്ടി താലൂക്കില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നേരത്തേ അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായി സര്‍വേ നടത്തുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് പരിസരവാസികളായ കുറച്ചുപേര്‍ക്ക് താലൂക്ക് സര്‍വേയര്‍ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11ന് സര്‍വേ നടത്തുന്നതിനായി എത്തുമെന്നും കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കണമെന്നുമായിരുന്നു അറിയിപ്പില്‍ ഉണ്ടായിരുന്നത്.

വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേയാണെന്ന ധാരണയിലാണ് പ്രദേശവാസികള്‍ സംഘടിച്ചത്തെിയത്. വിമാനത്താവളത്തിന്‍െറ അതിര്‍ത്തി നിര്‍ണയിക്കുന്നതിനാണെന്ന വിവരം ഉദ്യോഗസ്ഥര്‍ ഭൂവുടമകളെ നേരത്തേ അറിയിച്ചിരുന്നില്ല. മുമ്പ് പലതവണയും മറ്റ് പേരുകളില്‍ സര്‍വേക്കായി ഉദ്യോഗസ്ഥര്‍ എത്തിയത് ഭയന്നാണ് ഇത്തവണയും പ്രതിഷേധവുമായി രംഗത്തത്തെിയത്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ് വ്യാഴാഴ്ചയിലെ സര്‍വേ മുടങ്ങാനിടയായതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നഗരസഭയെ വിഷയം നേരത്തേ അറിയിച്ചിരുന്നെങ്കില്‍ അതിനാവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തുമായിരുന്നെന്ന് സ്ഥലത്തത്തെിയ കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവള വികസനത്തിനായുള്ള സര്‍വേയല്ല നടന്നതെന്നും അതിര്‍ത്തി പുനര്‍നിര്‍ണയമാണെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനനും പറഞ്ഞു. സ്ഥലത്തത്തെിയ  എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസ് നല്‍കാന്‍ റവന്യു സംഘത്തോട് നിര്‍ദേശം നല്‍കിയത് പ്രതിഷേധം ഇരട്ടിയാക്കി.

Tags:    
News Summary - karipoor airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.