കരിപ്പൂര്‍ വിമാനത്താവള വികസനം: മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാന്‍ ഉത്തരവ്

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വികസനത്തിനാവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാന്‍ ഉത്തരവ്. റണ്‍വേ വികസനമടക്കമുള്ള പ്രവൃത്തികള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട 385 ഏക്കറും പുനരധിവാസത്തിനുള്ള 100 ഏക്കറും ഏറ്റെടുക്കാനാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സാമൂഹികാഘാത പഠനം നടത്താന്‍ ഏജന്‍സിയെയും നിയമിച്ചു. ഏറ്റെടുക്കാനുള്ള ഭൂമിയുടെ സര്‍വേ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010ല്‍ പള്ളിക്കല്‍ വില്ളേജില്‍നിന്നായി 137 ഏക്കര്‍ പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനും 20 ഏക്കര്‍ പുനരധിവാസത്തിനുമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു.
2013ല്‍ റണ്‍വേയില്‍ വിള്ളല്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് നീളം കൂട്ടാന്‍ ഉടന്‍ ഭൂമിയേറ്റെടുക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. നീളം വര്‍ധിപ്പിക്കാന്‍ 213 ഏക്കറും ഐസലേഷന്‍ ബേക്ക് 14.5 ഏക്കറും അപ്രോച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറുമടക്കം 248 ഏക്കര്‍ ഭൂമിയാണ് ആവശ്യപ്പെട്ടത്. ഇത് ഏറ്റെടുക്കാനാണ് കഴിഞ്ഞദിവസം ഭരണാനുമതി നല്‍കിയത്. കൂടാതെ, പുനരധിവാസത്തിനായി 80 ഏക്കറുമടക്കം 328.3 ഏക്കര്‍ ഏറ്റെടുക്കാനാണ് പുതുതായി അനുമതി നല്‍കിയിരിക്കുന്നത്.
ടെര്‍മിനല്‍ വികസനത്തിന് പള്ളിക്കല്‍ വില്ളേജില്‍നിന്നും റണ്‍വേക്ക് കൊണ്ടോട്ടി, നെടിയിരുപ്പ് വില്ളേജുകളില്‍നിന്നുമാണ് സ്ഥലം എടുക്കുക. സാമൂഹികാഘാത പഠനം നടത്താന്‍  സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് സ്റ്റഡീസിനെയാണ് ചുമതലപ്പെടുത്തിയത്. സര്‍വേ നമ്പര്‍ പ്രകാരം ഭൂമി ഏറ്റെടുക്കാനും തുടര്‍നടപടികള്‍ക്കും മലപ്പുറം ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തി. വിപണിവിലയുടെ അടിസ്ഥാനത്തിലാകും ഭൂമി ഏറ്റെടുക്കുക. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്കായി മന്ത്രി കെ.ടി. ജലീല്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുക പ്രഖ്യാപിച്ചതില്‍ പിശക് സംഭവിച്ചിട്ടുണ്ടെന്നും നിലവിലെ വിപണിവില മാത്രമാണ് നല്‍കുകയെന്നും അറിയിച്ചിരുന്നു. ടെര്‍മിനല്‍ നിര്‍മാണത്തിന് 137 ഏക്കര്‍ ഏറ്റെടുക്കാന്‍ 2010ല്‍ ഉത്തരവിറങ്ങിയിട്ടുണ്ടെങ്കിലും പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പ് മൂലം തുടര്‍നടപടികള്‍ സ്വീകരിക്കാനായിട്ടില്ല.

Tags:    
News Summary - karippur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.