കൊണ്ടോട്ടി: കരിപ്പൂരിൽ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി സമയങ്ങളില്‍ മൊബൈല്‍ േഫാൺ വിമാനത്താവളത്തിനകത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി കരാര്‍ ജീവനക്കാരെ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ജീവനക്കാർക്ക് നൽകുന്ന പ്രവേശന പാസിെൻറ പുറത്ത് മൊബൈൽ േഫാൺ അനുവദിക്കില്ലെന്ന് സീൽ അടിച്ചുനൽകുകയാണ് ചെയ്യുന്നത്.
കഴിഞ്ഞദിവസം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഒരു ജീവനക്കാരനെ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘം പിടികൂടിയിരുന്നു. തുടർന്നാണ് ഇടവേളക്ക് ശേഷം താൽക്കാലിക ജീവനക്കാർക്ക് െമാബൈൽ ഫോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കസ്റ്റംസ്, കേന്ദ്ര സുരക്ഷ സേന, ഡി.ആർ.ഐ സംഘങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൂന്നുമുതൽ ആറുമാസം വരെയുള്ള കാലാവധികളിൽ പുതുക്കി നൽകുന്ന പാസുകളാണ് തൊഴിലാളികൾക്ക് അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.