കരിപ്പൂര്‍ റണ്‍വേ മാര്‍ച്ച് ഒന്ന് മുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും

കൊണ്ടോട്ടി: നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ മാര്‍ച്ച് ഒന്നുമുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം ആരംഭിക്കും. 18 മാസത്തിനുശേഷമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. ടാറിങ് പൂര്‍ത്തിയായ കരിപ്പൂരില്‍ ഇനി വൈദ്യുതീകരണമാണ് ബാക്കിയുള്ളത്. റണ്‍വേയുടെ ഉപരിതലം ഒരേ നിലയിലാക്കുക, ഇരുവശങ്ങളില്‍ മണ്ണിടുക തുടങ്ങിയ പ്രവൃത്തികളും ഇതിനോടൊപ്പം നടക്കും.പുതിയ സാങ്കേതിക വിദ്യയിലുള്ള യൂറോപ്യന്‍ ലൈറ്റിങ് സംവിധാനമാണ് സ്ഥാപിക്കുക. വൈമാനികന് റണ്‍വേ എത്ര ദൂരം പിന്നിട്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന സിംപിള്‍ ടച്ച് ഡൗണ്‍ സോണല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്.

ഫെബ്രുവരി അവസാനത്തോടെ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്ന് മുതല്‍ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. ഏപ്രില്‍ ഒന്ന് മുതലുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ പകല്‍സമയത്തും സര്‍വിസ് ക്രമീകരിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
ആഭ്യന്തര സെക്ടറില്‍ പുതിയ സര്‍വിസുകള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ച് കമ്പനികള്‍ രംഗത്തത്തെിയിട്ടുണ്ട്. നേരത്തേ നവീകരണത്തിന്‍െറ ഭാഗമായി നിര്‍ത്തലാക്കിയ എയര്‍ഇന്ത്യയുടെ കോഴിക്കോട്-ന്യൂഡല്‍ഹി സര്‍വിസ് പുനരാരംഭിക്കും. കോഴിക്കോട്-മുംബൈ സെക്ടറില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്‍ഡിഗോ രംഗത്തത്തെിയിട്ടുണ്ട്.

 

Tags:    
News Summary - karipur airport runway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.