ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: അർജുൻ ആയങ്കിയുടെ ഭാര്യ ഹാജരായി

കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുമ്പാകെ ഹാജരായി. അഭിഭാഷകനൊപ്പം കൊ​ച്ചിയിലെ കസ്റ്റംസ് ഒാഫീസിലാണ് ഹാജരായത്. അ​ർ​ജു​ൻ പൂ​ർ​ണ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഭാ​ര്യ​യെ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അർജുന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ അമലയിൽ നിന്ന് കസ്റ്റംസ് മൊഴിയെടുക്കും.

അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ​യും മു​ഹ​മ്മ​ദ് ഷെ​ഫീ​ഖിന്‍റെ​യും ചോ​ദ്യം ചെ​യ്യ​ൽ ഞാ​യ​റാ​ഴ്ച​യും തു​ട​ർ​ന്നു. ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖിനെ ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കു​മ്പോ​ൾ നീ​ട്ടി ന​ൽ​കാ​ൻ ക​സ്​​റ്റം​സ് അ​പേ​ക്ഷ ന​ൽ​കും.

അ​ർ​ജുന്‍റെ വീ​ട്ടി​ൽ ​നി​ന്ന് ലാ​പ്ടോ​പ്, സിം ​കാ​ർ​ഡ് പെ​ൻ​ഡ്രൈ​വ് എ​ന്നി​ങ്ങ​നെ ചി​ല ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ക​സ്​​റ്റം​സ് ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ലെ ചോ​ദ്യം ചെ​യ്യ​ൽ.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യു​ടെ​യും ഷാ​ഫി​യുെ​ട​യും കേ​സി​ലെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രെ ചോ​ദ്യം ചെയ്യു​ന്നു​ണ്ട്. മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ അ​ർ​ജുന്‍റെ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ക​സ്​​റ്റം​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​യും ഈ​യാ​ഴ്ച ത​ന്നെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ക്കും.

Tags:    
News Summary - Karipur Gold Smuggling: Arjun Ayanki's wife Amala present in Customs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.