കരിപ്പൂർ: സംസ്ഥാനത്ത് പൊതുമേഖലയിൽ അവശേഷിക്കുന്ന ഏക വിമാനത്താവളമായ കോഴിക്കോടിന് സംസ്ഥാന ബജറ്റിൽ ഇക്കുറിയും അവഗണന. കരിപ്പൂർ വിമാനത്താവള വികസനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും എൽ.ഡി.എഫ് സർക്കാറിെൻറ അവസാന ബജറ്റിലും കാര്യമായി ഒന്നും കിട്ടിയില്ല. വിമാനത്താവള വളർച്ചക്ക് സഹായകരമാകുന്ന മറ്റ് വികസന പ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിച്ചിട്ടില്ല.
കരിപ്പൂരിെൻറ വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് ഇൗ ബജറ്റിലും തുക വകയിരുത്തിയില്ല. സർക്കാർ ആദ്യബജറ്റിൽ പ്രഖ്യാപിച്ചതാണ് എയർപോർട്ട് ജങ്ഷനിൽ മേൽപാലം. എന്നാൽ, നടപടികൾ കടലാസിലൊതുങ്ങി. കാർ പാർക്കിങ്ങിനും പുതിയ ടെർമിനൽ നിർമാണത്തിനും ഭൂമി ഏറ്റെടുക്കുന്നതിന് തുക വകയിരുത്തിയില്ല.
അഴീക്കൽ തുറമുഖ വികസനത്തിന് വൻതുക വകയിരുത്തിയപ്പോൾ കരിപ്പൂരിനോട് ചേർന്നുള്ള ബേപ്പൂർ തുറമുഖ വികസനം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. കോഴിക്കോട് സൈബർ പാർക്കിലേക്ക് കൂടുതൽ കമ്പനികൾ എത്തുന്നത് കരിപ്പൂരിൽ ആഭ്യന്തര സർവിസുകൾ വർധിക്കാൻ സഹായകമാകും. എന്നാൽ, മറ്റു ഐ.ടി പാർക്കുകൾക്ക് അനുവദിച്ച അത്രയും തുക കോഴിക്കോടിന് അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.