കൊച്ചി: അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ നേതൃത്വത്തിൽ മതേതര ശക്തികളെ ഒരുമിപ്പിച്ച് കർണാടക ആവർത്തിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. 2014ലെ അബദ്ധം 2019ൽ സംഭവിക്കില്ല. ഒറ്റക്കുള്ള തിരിച്ചുവരവിന് കാത്തിരുന്നാൽ ഇന്നത്തെ സാഹചര്യത്തിൽ രാജ്യംതന്നെ ഇല്ലാതാകും. ബി.ജെ.പിക്കെതിരെ മതേതര ശക്തികളെ ഒരുമിപ്പിക്കുന്ന ചുമതലയാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. അതോടെ, മോദിയുടെ പതനം പൂർണമാകുമെന്നും ആൻറണി പറഞ്ഞു.
1957ൽ കേരളത്തിലുണ്ടായ സെൽ ഭരണത്തിെൻറ അവസ്ഥയെക്കാൾ ഭയാനകമാണ് ഇന്ന് രാജ്യത്തിെൻറ പൊതു അവസ്ഥ. എറണാകുളം ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഡോ. ഹെൻട്രി ഓസ്റ്റിൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ എന്നത് ഒരു സാങ്കേതിക പദം മാത്രമാണ്. രാജ്യത്തിെൻറ ഭരണം നടത്തുന്നത് ആർ.എസ്.എസാണ്. താക്കോൽ സ്ഥാനങ്ങളെല്ലാം ആർ.എസ്.എസുകാർ കൈയടക്കിക്കഴിഞ്ഞു. ഭിന്നിപ്പിച്ചുഭരിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. രാജ്യത്ത് ജാതിയുടെയും മതത്തിെൻറയും പേരിലുള്ള അകല്‍ച്ച ഇതിലൂടെ വര്‍ധിച്ചു. ഇത് മനസ്സിലാക്കിയാണ് കർണാടകയിൽ കോൺഗ്രസ് നേതൃത്വം സന്ദർഭത്തിനൊത്ത് പ്രവർത്തിച്ചത്. ഇത് കർണാടകയിൽ അവസാനിക്കുന്നില്ലെന്നും ആൻറണി കൂട്ടിച്ചേർത്തു.
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പരമാവധി യു.ഡി.എഫ് എം.പിമാരെ ഡല്‍ഹിയിലേക്ക് അയക്കണം. പ്രാദേശിക പ്രശ്നങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് അത് വിട്ടുകളഞ്ഞ് ഐക്യപ്പെടണം. സ്ഥാനമാനങ്ങൾ വഹിച്ചശേഷം ഒരു സാധാരണക്കാരനെപ്പോെല സമൂഹത്തിൽ ഇറങ്ങി നടന്ന വ്യക്തിയായിരുന്നു ഹെൻട്രി ഓസ്റ്റിനെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വോട്ട് ആവശ്യപ്പെെട്ടന്ന വാദം തെറ്റ് –എ.കെ. ആൻറണി
കൊച്ചി: ചെങ്ങന്നൂരില്‍ താൻ ബി.ജെ.പിയുടെ വോട്ട് ആവശ്യപ്പെട്ടുവെന്ന വാദം തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആൻറണി. തെൻറ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും ബി.ജെ.പിക്കും വോട്ട് ചെയ്തവര്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും കൊച്ചിയിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വര്‍ഗീയവത്കരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമം നടത്തുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇടതുപക്ഷത്തിെൻറ പരാജയ ഭീതി വർധിക്കുകയാണ്. ഇൗ അങ്കലാപ്പാണ് അവരിൽ കാണുന്നത്. കേന്ദ്രത്തില്‍ അമിത് ഷായും ആർ.എസ്.എസും പയറ്റുന്ന അതേ തന്ത്രങ്ങളാണ് ഇവിടെ ഇവർ സ്വീകരിക്കുന്നത്.
അതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എതിരെ വിവാദ പ്രസ്താവന ഇറക്കിയത്. ഇത് തിരുത്താന്‍ തയാറാകണം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ആൻറണി വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രിക്ക് നല്കുന്ന പ്രാധാന്യം മോദി മറ്റൊരു മുഖ്യമന്ത്രിക്കും നല്‍കുന്നില്ല. വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരണം എന്നാണ് സി.പി.എമ്മിെൻറ ആഗ്രഹം. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും താൽപര്യങ്ങള് ഒന്നാണ് എന്നുപറഞ്ഞതിനാണ് തന്നെ പിണറായി വിജയന് വിമര്‍ശിച്ചത്. പ്രസ്താവനയിൽ താൻ ഉറച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് ശക്തിപ്പെടുന്നതിനെ സി.പി.എം ഭയക്കുന്നു. അതിനാലാണ് ബാലിശമായ ആരോപണങ്ങള്‍ അവർ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.