ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ആലപ്പുഴ ജില്ലയിൽ സി.പി.എം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബി.ജെ.പി. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് സി.പി.എമ്മിന് കനത്ത തിരിച്ചടി നൽകി ബി.ജെ.പി സ്ഥാനാർഥി വിജയിച്ചത്.
സി.പി.എം അംഗം തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റികൾക്ക് ഹാജരാകാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കുകയായിരുന്നു. ഇതാണ് സി.പി.എം സിറ്റിങ് സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്.
ബി.ജെ.പി -286, കോൺഗ്രസ് -209, സി.പി.എം -164 എന്നിങ്ങനെയാണ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്. വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനം നേടി. സി.പി.എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.