കരുണ, കണ്ണൂർ മെഡി.കോളജുകളിലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്കിയ ഉത്തരവിൽ മാറ്റമില്ല

ന്യൂഡൽഹി: പാലക്കാട് കരുണ മെഡിക്കല്‍ കോളജിലും കണ്ണൂര്‍ മെഡിക്കല്‍ കോളജിലും സ്വാശ്രയ മാനേജ്മ​െൻറുകള്‍ 180 എം.ബി.ബി.എസ് സീറ്റിൽ നടത്തിയ പ്രവേശനം റദ്ദാക്കിയ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് സുപ്രീംകോടതി. കപിൽ സിബൽ മുഖേന കണ്ണൂർ മെഡിക്കൽ കോളജാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ പുന:പ്പരിശോധന ഹരജി നൽകാൻ അനുവദിക്കണമെന്നും സിബൽ കോടതിയിൽ ആവശ്യപ്പെട്ടു. പരിശോധിച്ചാണ് വിധി പുറപ്പെടുവിച്ചത് അതിനാൽ ഉത്തരവിൽ മാറ്റം വരുത്തില്ല. എന്നാൽ കോളജുകകൾക്ക് പുനപ്പരിശോധന ഹരജി നൽകാവുന്നതാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

കരുണ 150ഉം കണ്ണൂർ 30ഉം സീറ്റുകളിലേക്ക് നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയത്. അധ്യയനവർഷം മുന്നോട്ടുപോയ സാഹചര്യത്തിൽ ഇൗ സീറ്റുകളിലേക്ക് ജയിംസ് കമ്മിറ്റി നിർദേശിച്ച വിദ്യാർഥികൾക്ക് അടുത്ത വർഷം പ്രവേശനം നൽകണമെന്ന് ജസ്റ്റിസുമാരായ അമിതാവ് റോയ്, അമിത് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചിരുന്നു.  കൂടാതെ എൻ.ആർ.െഎ സീറ്റുമായി ബന്ധപ്പെട്ട് കരുണ മെഡിക്കൽ കോളജ് സമർപ്പിച്ച രേഖകൾ കൃത്രിമമാണെന്നും കോടതി കണ്ടെത്തി. എൻ.ആർ.െഎ ക്വോട്ടയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമം കാണിച്ചതിന് ജയിലിൽ പോകേണ്ടിവരുമെന്ന് മാനേജ്മ​െൻറ് പ്രതിനിധിയെ സുപ്രീംകോടതി ഒാർമിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Karuna, Kannur Medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.