കരുവന്നൂർ: നിക്ഷേപകർക്ക്​ 103 കോടി മടക്കിനൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ, പുതുതായി ലഭിച്ച തുറമുഖ വകുപ്പിനെക്കുറിച്ച്​ പഠിച്ചു വരുകയാണെന്ന്

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ 103 കോടി രൂപ ഇതിനകം നിക്ഷേപകർക്ക്​ മടക്കി നൽകിയെന്ന്​ മ​​​ന്ത്രി വി.എൻ. വാസവൻ. ഇങ്ങനെ പണം വാങ്ങിയവരിൽ പലരും വീണ്ടും ബാങ്കിൽ പണം നിക്ഷേപിക്കാൻ തയാറാവുകയും ചെയ്തു. കരുവന്നൂർ സഹകരണ ബാങ്ക്​ സാധാരണനിലയി​ലേക്ക്​ മടങ്ങുകയാണ്​. വായ്പകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്​. സ്വർണപ്പണയവും എടുത്തുതുടങ്ങി. പൂർവസ്ഥിതിയിലേക്ക്​ സമീപഭാവിയിൽ ബാങ്ക്​ എത്തുമെന്നും കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്​ മന്ത്രി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.

ക്രമക്കേട്​ നടന്ന കണ്ടല ബാങ്കിൽ അഡ്​മിനിസ്​​ട്രേറ്റിവ്​ കമ്മിറ്റി പ്രോജക്​ട്​ തന്നാൽ സഹകരണ വകുപ്പ്​ ഇടപെട്ട്​ ആവശ്യമായ നടപടി സ്വീകരിക്കും. പുതുതായി തനിക്ക്​ ലഭിച്ച തുറമുഖ വകുപ്പിനെക്കുറിച്ച്​ പഠിച്ചു വരുകയാണ്​. ഉദ്യോഗസ്ഥരുമായി ആദ്യ ചർച്ചകൾ നടത്തി. അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം ഉൾപ്പെടെ സന്ദർശിക്കും. സഹകരണ മേഖലയിൽ പണം ഉണ്ടെന്നും തുറമുഖ വികസന പദ്ധതികളിൽ ഈ തുകയും ഉപയോഗിക്കാനാവു​മെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Karuvannur: Minister V.N.Vasavan said that 103 crores have been returned to investors.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.