മുച്ചക്ര വാഹനം വിതരണം ചെയ്തു

മഞ്ചേശ്വരം: ബ്ലോക്ക് പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി, എസ്.ടി വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആറ് ഭിന്നശേഷിക്കാര്‍ക്കാണ് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് 5,78,000 രൂപ ചെലവിട്ടു നടപ്പിലാക്കിയ ഈ പദ്ധതി നിര്‍വഹണം നടത്തിയത് ശിശുവികസന പദ്ധതി ഓഫിസറാണ്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ സീമ കൂഞ്ചാല്‍, ശിശുവികസന പദ്ധതി ഓഫിസര്‍ പി. ജ്യോതി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ എ. ഷംസീന, വികസന കാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ സരോജ ബല്ലാല്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി, മറ്റു ഭരണസമിതി അംഗങ്ങളായ കെ. അശോക, ഷഫ ഫാറൂഖ്, മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.