ഷവർമയെ വില്ലനാക്കരുത്​; ​തൊഴിലാളികൾക്ക്​ ആരോഗ്യ കാർഡ്​ നൽകണം -കുക്കിങ്​ വർക്കേഴ്​സ്​

കാസർകോട്​: ചെറുവത്തൂരിലെ ഹോട്ടലിൽനിന്ന് ഷവർമ കഴിച്ചു് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗമാണ്​ കുറ്റക്കാരെന്നും വകുപ്പുദ്യോഗസ്​ഥർക്കെതിരെ കേസെടുക്കണമെന്നും കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് മുഖം വികൃതമായ ആരോഗ്യ വകുപ്പ്​ മുഖം മിനുക്കാൻ വേണ്ടി ഷവർമയെ വില്ലനാക്കുകയാണ്​. ഇതുവഴി ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലിയാണ് നഷ്ടപ്പെടുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നത്​ നിരവധി തവണ ആരോഗ്യ വകുപ്പി​ന്റെ ശ്രദ്ധയിൽപെട്ടിട്ടും ഉചിതമായ നടപടിയെടുക്കാത്തതാണ്​ ചെറുവത്തൂരിലെ മരണകാരണം. ഫുഡ് സേഫ്റ്റി ഡിപ്പാർട്മൻെറ്​ 'മാസപ്പടി' വാങ്ങിയെടുക്കേണ്ട ഒരു ഡിപ്പാർട്മൻെറായി മാറിയിരിക്കുകയാണ്. ഒരു ജീവൻ പൊലിഞ്ഞശേഷം ബോധോദയമുണ്ടായ ഫുഡ് സേഫ്റ്റി വകുപ്പ്​ കേരളത്തിലുടനീളം കാടടച്ച് വെടിവെച്ചുകൊണ്ടിരിക്കുകയാണ്. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ്​ എം.കെ. സിദ്ദീക്ക്, ജനറൽ സെക്രട്ടറി എം.സി. വേണു, അബ്ദുൽ റഹിമാൻ പൂനൂർ, റിയാസ് കോടാമ്പുഴ, റിയാസ് മുക്കം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.