മഴ കനത്തു; വൻ മുന്നൊരുക്കം

blurb: ഫയർഫോഴ്സ്, പൊലീസ്, ​വനം വകുപ്പുകളോട് സജ്ജരാവാൻ കലക്ടറുടെ നിർദേശം കാസർകോട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫയര്‍ ഫോഴ്സ്, പൊലീസ്, ഫോറസ്റ്റ് തുടങ്ങിയ വിഭാഗങ്ങള്‍ ഉപകരണങ്ങളും മറ്റും കരുതി സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി. റോഡില്‍ അപകടമുയര്‍ത്തുന്ന മരങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത്, വനം, റവന്യൂ വകുപ്പുകള്‍ക്ക് നിർദേശം നല്‍കി. നിലവില്‍ നീലേശ്വരത്താണ് ഫിഷറീസിന് ഒരു രക്ഷാബോട്ടുള്ളത്. കാസര്‍കോട്ടേക്ക് ഒരു രക്ഷാബോട്ട് വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് നിർദേശം നല്‍കി. വിദഗ്ധ തൊഴിലാളികളെയും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരെയും ഒരുക്കിനിര്‍ത്താന്‍ നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറക്കും. റവന്യൂ, പഞ്ചായത്ത് വകുപ്പുകള്‍ക്ക് പുനരധിവാസ ക്യാമ്പുകള്‍ സജ്ജീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിർദേശിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയാറാക്കണം. കടല്‍ക്ഷോഭം തടയാന്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ഫിഷറീസ് വകുപ്പിന് നിർദേശം നല്‍കി. പുഴ, പുറമ്പോക്ക് പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫിസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നല്‍കി. റോഡുകളിലെ വെള്ളക്കെട്ടും നിർമാണ പ്രവൃത്തികളും പൊതുജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു. വൈദ്യുതിതടസ്സം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി കണ്‍ട്രോള്‍റൂം ക്വിക് റസ്പോണ്‍സ് ടീം തുറന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകളോട് മഴക്കെടുതി നേരിടാന്‍ സജ്ജമായിരിക്കണമെന്ന് നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളിലും ഒരു നോഡല്‍ ഓഫിസറെ എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫിസർ എല്ലാ വകുപ്പുകളിലും ഒരു നോഡല്‍ ഓഫിസറെ നിയമിച്ച് മേയ് 30നകം ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് നമ്പറുകള്‍ നല്‍കണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലയില്‍ സ്പെഷല്‍ ബ്രാഞ്ച് ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മണ്‍സൂണ്‍ പ്രശ്നങ്ങള്‍ നേരിടാന്‍ പൊലീസ് സജ്ജമാണെന്നും ജില്ല പൊലീസ് അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അംഗൻവാടി കെട്ടിടങ്ങളുടെയും ബലക്ഷമത ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നിർദേശം നല്‍കി. യോഗത്തില്‍ എം.ഡി.എം എ.കെ. രമേന്ദ്രന്‍, ഡി.ഡി.പി ജെയ്സണ്‍മാത്യു, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ എ. ലക്ഷ്മി, ഡിവൈ.എസ്.പി പി.കെ. സുധാകരന്‍, വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.