കവ്വായിപ്പുഴയുടെ തീരത്ത് നടപ്പാത നിർമിക്കണം -സഹോര

പടന്ന: കവ്വായിപ്പുഴയുടെ തീരത്ത് നടപ്പാത നിർമിക്കണമെന്ന് സഹോര സാംസ്കാരിക വേദി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. പി.സി. അഷറഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹ്മാൻ റാസ, ജലീൽ പടന്ന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. പി.സി. അഷറഫ് (പ്രസി), റഹ്മാൻ റാസ (ജന. സെക്ര), നസീറ കമാൽ (ട്രഷ), പി.സി. സുബൈദ, സക്കരിയ പൊറോട്ട്, ബഷീർ പൈച്ചിക്കൽ, പി.പി. രവി (വൈസ് പ്രസി), യു.എം. റഷീദ്, ഹാരിസ് തസ്ലിം, ഹാരിഫ സിദ്ദീഖ്, പി.വി. ഹാരിഫ് (സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.