കാഞ്ഞങ്ങാട്: പെരിയ ചെര്‍ക്കപ്പാറയില്‍ കുളിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുഃഖത്തിലാണ്ട് നാട്. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. ബുധനാഴ്ച വൈകീട്ടോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. ആറ് കുട്ടികളാണ് വൈകീട്ട് നാലോടെ ചെര്‍ക്കപ്പാറ സര്‍ഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനെത്തിയത്. ആറ് കുട്ടികളും കുളിക്കാനിറങ്ങിയെങ്കിലും മഴ പെയ്തതോടെ നാല് കുട്ടികൾ കരയിലേക്ക് കയറി. ഈ കുട്ടികളാണ് ദിൽജിത്തും നന്ദഗോപനും മുങ്ങി താഴ്ന്നത് കണ്ടത്. വിവരം പരിസരവാസികളെ അറിച്ചു. നാട്ടുകാരുടെ തിരച്ചിലിൽ ദിൽജിത്തിനെ ആദ്യം കണ്ടെത്തി. ബേക്കൽ സി.ഐ യു. പി. വിപിൻ പൊലീസ് ജീപ്പിൽ ജില്ല ആശുപത്രിയിലെത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല. നന്ദഗോപാലിനെ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്. നേരത്തെ പുറം നാടുകളിൽ നിന്ന് കുട്ടികൾ ഇവിടേക്ക് കുളിക്കാൻ വരാറുണ്ടായിരുന്നു. കൊറോണ സമയത്ത് രണ്ടു വർഷത്തോളം കുളത്തിൽ നാട്ടുകാർ കുളിക്കാൻ സമ്മതിച്ചിരുന്നില്ല. ശക്തിയായി മഴ പെയ്യുന്ന സമയത്ത് കുളത്തിലേക്ക് ചാടി മുങ്ങിക്കുളിക്കുന്ന ശീലം പരിസരവാസികളായ കുട്ടികൾക്കുണ്ടായിരുന്നു. cherkkappara kulam cherkkapaara raksha pravarthanam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.