ബദിയടുക്ക: ടൗണിലും പരിസര പ്രദേശങ്ങളിലും വീണ്ടും മോഷണവും മോഷണ ശ്രമവും. ബീജന്തടുക്ക പെട്രോൾ പമ്പിൽ നിർത്തിയിട്ട മൂന്ന് ബസുകളിൽ കയറി സി.സി ടി.വി കാമറ അടക്കം അടിച്ചുതകർത്തു. തൊട്ടടുത്തെ കെട്ടിടത്തിലെ മൂന്ന് ഷട്ടറുകൾ പൊളിക്കാൻ ശ്രമിച്ചു. ബദിയടുക്ക ടൗണിലെ പെട്രോൾപമ്പിന് സമീപമുള്ള രണ്ട് പെട്ടിക്കടകളിലും മോഷണം നടന്നു. ബദിയടുക്ക ഗുരുസദൻ കല്യാണ മണ്ഡപത്തിന് തൊട്ടടുത്തുള്ള മുത്തപ്പൻ ഗാരേജിന്റെ ഓഫിസിന്റെ പൂട്ട് പൊളിക്കുമ്പോൾ തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ തലക്കടിച്ച് മോഷ്ടാവ് ഓടിക്കളഞ്ഞു. പൊലീസും ഗാരേജ് ഉടമയും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.