തൃക്കരിപ്പൂർ: കേരള ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ തുടക്കം. ജില്ല ഫുട്ബാൾ അസോസിയേഷനാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു. ഡി.എഫ്.എ പ്രസിഡൻറ് വീരമണി ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട്, ടി.വി. ബാലൻ, ഡി.എഫ്.എ സെക്രട്ടറി ടി.കെ. മുഹമ്മദ് റഫീഖ്, അഷ്റഫ് ഉപ്പള എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിന് കോഴിക്കോട് ഇടുക്കിയെയും ഒമ്പതിന് വയനാട് കോട്ടയത്തെയും വൈകീട്ട് കണ്ണൂർ പാലക്കാടിനെയും നേരിടും. പടം//dever covil33.jpg സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.