ഉദുമ: തകർന്ന വെളുത്തോളി-അമ്പങ്ങാട് മെക്കാഡം റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് വെളുത്തോളിയിലെ ഒരുപറ്റം യുവാക്കൾ വാഴ നട്ടു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മഴ വന്നതോടെ ചതിക്കുഴി രൂപപ്പെട്ടതിനാൽ നിത്യവും ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽ പെടുകയാണ്. അടിയന്തരമായി റോഡ് നന്നാക്കിയില്ലെങ്കിൽ മുഴുവൻ നാട്ടുകാരെയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത രമിത്ത്, സുനീഷ്, വിശാഖ്, സരിൻ, രമേശൻ, പ്രദീപ് എന്നിവർ പറഞ്ഞു. പടം....vazha nattu.jpg തകർന്ന വെളുത്തോളി - അമ്പങ്ങാട് മെക്കാഡം റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ വെളുത്തോളിയിലെ യുവാക്കൾ വാഴനട്ട് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.