കാവിലെ കൽവിളക്കുകൾ നശിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം

നീലേശ്വരം: പുങ്ങംചാൽ നാട്ടക്കൽ മല്ലിയോടാൻ കാവിൽ സാമൂഹികദ്രോഹികൾ കൽവിളക്കുകൾ പിഴുതുമാറ്റിയ സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച രാവിലെയാണ് നശിപ്പിച്ചനിലയിൽ കാണപ്പെട്ടത്. ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി അരിയും കുറിയും വെക്കുന്ന കല്ലുകളും എടുത്തുമാറ്റിയ നിലയിലായിരുന്നു നൂറ്റാണ്ടുകളുടെ പൈതൃകപാരമ്പര്യമുള്ള മല്ലിയോടാൻ കാവിൽ അതിക്രമം നടന്നത്. ഒരുവിഭാഗത്തിന്റെ ഏറെ പ്രാധാന്യമർഹിക്കുന്ന തെയ്യങ്ങൾ കുടികൊള്ളുന്നതാണ് ഈ കാവ്. അനുഷ്ഠാനസങ്കല്പത്തിന്റെ ഭാഗമായിട്ടാണ് കാവിൽ കൂട്ടിക്കിടക്കുന്ന കല്ലുകൾക്ക് മുകളിൽ കൽവിളക്കുകൾ തെളിയിക്കുന്നത്. പ്രവേശനകവാടത്തിലൂടെ കാവിൽ കയറിയ സാമൂഹികവിരുദ്ധർ കല്ലുകളും വിളക്കുകളും ഇളക്കിമാറ്റി മറ്റൊരിടത്ത്‌ കൊണ്ടുപോയി തള്ളിയിരുന്നു. കാവ്കാരൻ പി.സി. ബാലൻ മല്ലിയോടൻ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകിയതി​ന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി. പടം :malliyodenkavil kalvilakku.jpg മല്ലിയോടൻകാവിലെ കൽവിളക്കുകൾ നശിപ്പിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.