മാറ്റാൻ ഉത്തരവിട്ടിട്ടും മിൽമ ബൂത്ത് സ്കൂൾ വളപ്പിൽത്തന്നെ

ബദിയടുക്ക: പെരഡാല ഗവ. സ്കൂളിന്റെ ചുറ്റുമതിലിനകത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച മിൽമ ബൂത്ത് മാറ്റിയില്ല. മാറ്റാൻ ജില്ല പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് നൽകിയിട്ടും നടപടിയെടുക്കാത്ത സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ വിമർശനം ശക്തമായി. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ഈ സ്കൂൾ. ബൂത്ത് സ്ഥാപിച്ചതിനെതിരെ സി.പി.എം ബദിയടുക്ക ലോക്കൽ സെക്രട്ടറി ചന്ദ്രൻ പൊയ്യക്കണ്ടമാണ് പരാതി നൽകിയത്. അനുമതി ഇല്ലാതെയാണ് ബൂത്ത് സ്ഥാപിച്ചതെന്നാണ് പരാതി. ജില്ല വിദ്യാഭ്യാസ ഉപഡയക്ടറും ജില്ല പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവും, സ്ഥലം സന്ദർശിച്ച് നടപടിയെടുക്കാൻ പ്രധാനാധ്യാപകന് രേഖാ മൂലം നിർദേശം നൽകിയതാണ്. ഏപ്രിൽ 19ന് ഉത്തരവിറക്കി ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഉത്തരവ് ഓർമപ്പെടുത്തി ജില്ല പഞ്ചായത്ത് സെക്രട്ടറി വീണ്ടും കത്ത് നൽകിയെങ്കിലും ബൂത്ത് അവിടെ തന്നെയാണ്. bdk milma booth പെരഡാല സ്കൂൾ ചുറ്റുമതിലിനകത്ത് കൈയേറി സ്ഥാപിച്ച മിൽമ ബൂത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.