മാമ്പഴമധുരം പദ്ധതിയുമായി കുട്ടമത്ത്

കുട്ടമത്ത്: പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി കുട്ടമത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മാമ്പഴമധുരം പദ്ധതിക്ക് തുടക്കം. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. രാജന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. അഷ്റഫ് മുഖ്യാതിഥിയായി. ഉത്തരമേഖല കാര്‍ഷിക ഗവേഷണകേന്ദ്രം പിലിക്കോട് ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രന്‍, പ്രിന്‍സിപ്പൽ ടി. സുമതി, വാര്‍ഡ് അംഗം രാജേന്ദ്രന്‍ പയ്യാടക്കത്ത്, എസ്.എം.സി ചെയര്‍മാന്‍ വയലില്‍ രാഘവന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് എം. സാവിത്രി, സീനിയര്‍ അസിസ്റ്റന്റ് ടി.വി. രഘുനാഥ്, സീനിയര്‍ അസിസ്റ്റന്റ് കെ. കൃഷ്ണന്‍, എം. യോഗേഷ്, കെ. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ കെ. ജയചന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റര്‍ എം. മോഹനന്‍ നന്ദിയും പറഞ്ഞു. പി. ഗോപാലകൃഷ്ണന്‍, സ്‌കൂള്‍ എസ്.പി.സി, ഗൈഡ്സ്, അധ്യാപക കൂട്ടായ്മ, എസ്.എസ്.എല്‍.സി '84-89 ബാച്ച്, കേരള യുക്തിവാദി സംഘം ചെറുവത്തൂര്‍, മഹാകവി കുട്ടമത്ത് സ്മാരക കലാവേദി, മന്ദ്യന്‍ നാരായണന്‍, തൈക്കടവന്‍ അപ്പു, മന്ദ്യന്‍ ജാനകി, ഗംഗാധരന്‍, കെ.ടി.എന്‍. രാമചന്ദ്രന്‍ എന്നിവരുടെ പേരിലും സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ പേരിലുമാണ് മാമ്പഴത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. ഫോട്ടോ: മാമ്പഴമധുരം പദ്ധതി കുട്ടമത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.