പാഴിൽനിന്നും പാഠമായി നസീറയുടെ പൂങ്കാവനം

രവീന്ദ്രൻ രാവണേശ്വരം കുമ്പള (കാസർകോട്​): ജീവിതത്തി​ൻെറ നിഘണ്ടുവിൽ നസീറക്ക്​ 'പാഴ്​വസ്​തു'​ എന്ന ഒന്നില്ല. ​പത്താം ക്ലാസുകാരിയുടെ വീടുതന്നെ ഇത്​ സമർഥിക്കുന്നു. മാതാപിതാക്കൾക്കുവേണ്ടി ത്യജിച്ച കലയും സാഹിത്യവും വിദ്യാഭ്യാസവും എല്ലാം നസീറ തിരിച്ചുപിടിച്ചിരിക്കുന്നു, ഉദ്യാന നിർമിതിയിലൂടെ. വീട്ടിനകത്തും പുറത്തും കുമിഞ്ഞുകൂടിയേക്കാവുന്ന പാഴ്​വസ്​തുക്കൾ നസീറയുടെ വീടി​ൻെറ അഴകും മറ്റുള്ളവർക്കുള്ള പാഠപുസ്​തകവുമായി മാറി. ഇന്ന്​ നസീറയുടെ വീട്​ പൂങ്കാവനമാണ്​. പത്താം ക്ലാസുവരെ നന്നായി പഠിച്ചിരുന്ന നസീറ പത്ത്​ പാസായി പ്രീഡിഗ്രിക്കു ചേർന്നപ്പോൾ പിതാവിന്​ അസുഖമായി. പഠനം തുടരാൻ സാധിച്ചില്ല. പിന്നാലെ കുടുംബത്തി​ൻെറ ഉത്തരവാദിത്തങ്ങൾ. പാട്ടും നിർമാണങ്ങളുമായി സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ വിദ്യാർഥിനിയുടെ കല അവിടെ അസ്​തമിക്കുകയായിരുന്നു. മൂന്നര വർഷം മുമ്പ്​ മാതാവ്​ മരിച്ചു. പിന്നീടാണ്​ ഉദ്യാനപരിപാലനത്തിലേക്ക്​​ തിരിഞ്ഞത്​. അവിടെ നസീറയുടെ പാട്ടും വരയും കരവിരുതും പൂങ്കാവനമായി വികസിക്കുകയായിരുന്നു. കുമ്പള ബത്തേരിയിലെ റെയിൽവേ സ്​റ്റേഷനടുത്തുള്ള റഹ്​മത്ത്​ മൻസിലിലെ 'ബിസ്​മി ഗാർഡൻ' കണ്ണും മനസ്സും നിറക്കുന്ന കാഴ്​ചയും ആർക്കും മാതൃകയാക്കാവുന്ന പാഠവുമാണ്​. വീട്ടുമാലിന്യം എന്ന പ്രശ്​നം എങ്ങനെ പരിഹരിക്കാമെന്ന്​ കാണിച്ചുതരുന്ന വലിയ പാരിസ്​ഥിതിക പാഠം​. കുട്ടികൾ കളിച്ചുകളഞ്ഞ പന്ത്​ നെടുകെ പിളർന്നത്, സൈക്കിളി​ൻെറയും ബൈക്കി​ൻെറയും കാറി​േന്‍റതുമടക്കം ഉപേക്ഷിക്കപ്പെട്ട ചക്രങ്ങൾ, ചൂടിക്കയർ, ​പാഴായ മരങ്ങൾ, ഉപേക്ഷിച്ച പുകയടുപ്പി​ൻെറ അവശിഷ്​ടങ്ങൾ, കാലാവധി കഴിഞ്ഞ പാത്രങ്ങൾ, ഗ്ലാസുകൾ, കലങ്ങൾ, പാനികൾ, മരക്കഷണങ്ങൾ, മുളന്തണ്ടുകൾ, വിറകുകൊള്ളികൾ, ഫൈബർ അവശിഷ്​ടങ്ങൾ, പഴന്തുണിയും കടന്നുനീളുന്നു നസീറയുടെ പൂങ്കാവനത്തിലേക്കുള്ള അസംസ്​കൃത വസ്​തുക്കൾ. ഈ പാഴ്​വസ്​തുക്കളേക്കാൾ പഴക്കമുള്ള മറ്റൊന്നുണ്ട്​. അത്​ നസീറയുടെ റഹ്​മത്ത്​ മൻസിലാണ്​. '50 വർഷത്തോളം പഴക്കമുണ്ട്​. ആ പഴക്കംത​െന്ന ഒരു ഭംഗിയാണ്​'- നസീറ പറയുന്നു. 60 സെന്‍റ്​ സ്​ഥലമാണുണ്ടായിരുന്നത്​. അതിൽ 32 സൻെറ് സ്​ഥലം റെയിൽവേക്ക്​ വിട്ടുകൊടുത്തു. 28 സൻെറ്​ സ്​ഥലത്ത്​ വീടും കുറച്ചു ചുറ്റുവട്ടവുമുണ്ട്​. അവിടെയാണ്​ പൂന്തോട്ടമൊരുക്കിയത്​. എത്രതരം പൂക്കളുണ്ട്​ എന്നതല്ല. ആന്തൂറിയവും ജറപറയും ഓർക്കിഡും എല്ലാമുണ്ട്​. എന്നാൽ, അതി​ൻെറ വിന്യാസവും അതിന്​ സ്വീകരിച്ച രീതിയുമാണ്​ നസീറയെ വ്യത്യസ്​തമാക്കുന്നത്​. കർണാടകയിൽ ബിസിനസുകാരനായ​ ഖാദർ കുമ്പളയാണ്​ ഭർത്താവ്​. കൈസ്​, കൻസ്​, കലീസ എന്നിവരാണ്​ മക്കൾ. ​ sereena1 പൂങ്കാവനമായി മാറിയ നസീറയുടെ വീട്​ sereena2 നസീറ sereena3 മുളവടി ഉപയോഗിച്ചുള്ള കരവിരുത്​ sereena4 പാഴ്​കലങ്ങളിൽ പൂച്ചെടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.