Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2021 11:59 PM GMT Updated On
date_range 8 Nov 2021 11:59 PM GMTപാഴിൽനിന്നും പാഠമായി നസീറയുടെ പൂങ്കാവനം
text_fieldsbookmark_border
രവീന്ദ്രൻ രാവണേശ്വരം കുമ്പള (കാസർകോട്): ജീവിതത്തിൻെറ നിഘണ്ടുവിൽ നസീറക്ക് 'പാഴ്വസ്തു' എന്ന ഒന്നില്ല. പത്താം ക്ലാസുകാരിയുടെ വീടുതന്നെ ഇത് സമർഥിക്കുന്നു. മാതാപിതാക്കൾക്കുവേണ്ടി ത്യജിച്ച കലയും സാഹിത്യവും വിദ്യാഭ്യാസവും എല്ലാം നസീറ തിരിച്ചുപിടിച്ചിരിക്കുന്നു, ഉദ്യാന നിർമിതിയിലൂടെ. വീട്ടിനകത്തും പുറത്തും കുമിഞ്ഞുകൂടിയേക്കാവുന്ന പാഴ്വസ്തുക്കൾ നസീറയുടെ വീടിൻെറ അഴകും മറ്റുള്ളവർക്കുള്ള പാഠപുസ്തകവുമായി മാറി. ഇന്ന് നസീറയുടെ വീട് പൂങ്കാവനമാണ്. പത്താം ക്ലാസുവരെ നന്നായി പഠിച്ചിരുന്ന നസീറ പത്ത് പാസായി പ്രീഡിഗ്രിക്കു ചേർന്നപ്പോൾ പിതാവിന് അസുഖമായി. പഠനം തുടരാൻ സാധിച്ചില്ല. പിന്നാലെ കുടുംബത്തിൻെറ ഉത്തരവാദിത്തങ്ങൾ. പാട്ടും നിർമാണങ്ങളുമായി സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ വിദ്യാർഥിനിയുടെ കല അവിടെ അസ്തമിക്കുകയായിരുന്നു. മൂന്നര വർഷം മുമ്പ് മാതാവ് മരിച്ചു. പിന്നീടാണ് ഉദ്യാനപരിപാലനത്തിലേക്ക് തിരിഞ്ഞത്. അവിടെ നസീറയുടെ പാട്ടും വരയും കരവിരുതും പൂങ്കാവനമായി വികസിക്കുകയായിരുന്നു. കുമ്പള ബത്തേരിയിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള റഹ്മത്ത് മൻസിലിലെ 'ബിസ്മി ഗാർഡൻ' കണ്ണും മനസ്സും നിറക്കുന്ന കാഴ്ചയും ആർക്കും മാതൃകയാക്കാവുന്ന പാഠവുമാണ്. വീട്ടുമാലിന്യം എന്ന പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് കാണിച്ചുതരുന്ന വലിയ പാരിസ്ഥിതിക പാഠം. കുട്ടികൾ കളിച്ചുകളഞ്ഞ പന്ത് നെടുകെ പിളർന്നത്, സൈക്കിളിൻെറയും ബൈക്കിൻെറയും കാറിേന്റതുമടക്കം ഉപേക്ഷിക്കപ്പെട്ട ചക്രങ്ങൾ, ചൂടിക്കയർ, പാഴായ മരങ്ങൾ, ഉപേക്ഷിച്ച പുകയടുപ്പിൻെറ അവശിഷ്ടങ്ങൾ, കാലാവധി കഴിഞ്ഞ പാത്രങ്ങൾ, ഗ്ലാസുകൾ, കലങ്ങൾ, പാനികൾ, മരക്കഷണങ്ങൾ, മുളന്തണ്ടുകൾ, വിറകുകൊള്ളികൾ, ഫൈബർ അവശിഷ്ടങ്ങൾ, പഴന്തുണിയും കടന്നുനീളുന്നു നസീറയുടെ പൂങ്കാവനത്തിലേക്കുള്ള അസംസ്കൃത വസ്തുക്കൾ. ഈ പാഴ്വസ്തുക്കളേക്കാൾ പഴക്കമുള്ള മറ്റൊന്നുണ്ട്. അത് നസീറയുടെ റഹ്മത്ത് മൻസിലാണ്. '50 വർഷത്തോളം പഴക്കമുണ്ട്. ആ പഴക്കംതെന്ന ഒരു ഭംഗിയാണ്'- നസീറ പറയുന്നു. 60 സെന്റ് സ്ഥലമാണുണ്ടായിരുന്നത്. അതിൽ 32 സൻെറ് സ്ഥലം റെയിൽവേക്ക് വിട്ടുകൊടുത്തു. 28 സൻെറ് സ്ഥലത്ത് വീടും കുറച്ചു ചുറ്റുവട്ടവുമുണ്ട്. അവിടെയാണ് പൂന്തോട്ടമൊരുക്കിയത്. എത്രതരം പൂക്കളുണ്ട് എന്നതല്ല. ആന്തൂറിയവും ജറപറയും ഓർക്കിഡും എല്ലാമുണ്ട്. എന്നാൽ, അതിൻെറ വിന്യാസവും അതിന് സ്വീകരിച്ച രീതിയുമാണ് നസീറയെ വ്യത്യസ്തമാക്കുന്നത്. കർണാടകയിൽ ബിസിനസുകാരനായ ഖാദർ കുമ്പളയാണ് ഭർത്താവ്. കൈസ്, കൻസ്, കലീസ എന്നിവരാണ് മക്കൾ. sereena1 പൂങ്കാവനമായി മാറിയ നസീറയുടെ വീട് sereena2 നസീറ sereena3 മുളവടി ഉപയോഗിച്ചുള്ള കരവിരുത് sereena4 പാഴ്കലങ്ങളിൽ പൂച്ചെടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story