കാസർകോട്: വിദ്യാർഥികളുടേതടക്കം ബസ്ചാർജ് വർധിപ്പിക്കുക, രാമചന്ദ്രൻ റിപ്പോർട്ട് നടപ്പാക്കുക, കോവിഡ് കാലം കഴിയുന്നതുവരെ റോഡ് നികുതി പൂർണമായും ഒഴിവാക്കുക, ഡീസലിൻെറ അമിതമായ വിലക്കയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് നടത്തുന്ന ബസ് സമരം വിജയിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. ബസ് വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഉടമകളും തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഈ വ്യവസായം തന്നെ ഇല്ലാതാകുമെന്നും അവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് കെ.ഗിരീഷ്, സെൻട്രൽ കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, എം.എ. അബ്ദുല്ല, സി.രവി, സുകുമാരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.