Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വകാര്യ ബസ്​...

സ്വകാര്യ ബസ്​ അനിശ്ചിതകാല സമരം ഇന്നുമുതൽ

text_fields
bookmark_border
കാസർകോട്: വിദ്യാർഥികളുടേതടക്കം ബസ്ചാർജ് വർധിപ്പിക്കുക, രാമചന്ദ്രൻ റിപ്പോർട്ട് നടപ്പാക്കുക, കോവിഡ് കാലം കഴിയുന്നതുവരെ റോഡ് നികുതി പൂർണമായും ഒഴിവാക്കുക, ഡീസലി‍ൻെറ അമിതമായ വിലക്കയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് നടത്തുന്ന ബസ് സമരം വിജയിപ്പിക്കണമെന്ന് കേരള സ്​റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. ബസ് വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഉടമകളും തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഈ വ്യവസായം തന്നെ ഇല്ലാതാകുമെന്നും അവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ കെ.ഗിരീഷ്, സെൻട്രൽ കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, എം.എ. അബ്​ദുല്ല, സി.രവി, സുകുമാരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story