കാസർകോട്: ബ്യൂട്ടി പാർലർ നിരക്ക് ഉടൻ വർധിപ്പിക്കുമെന്ന് ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡും ലോക്ഡൗണും കാരണം കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ജോലിയില്ല. ഇതുമൂലം ജില്ലയിലെ 300ലധികം ബ്യൂട്ടി പാർലർ ഉടമകൾ ദുരിതത്തിലാണ്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. 40 ശതമാനം മുതൽ 60 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പങ്കജവല്ലി, ജില്ല സെക്രട്ടറി പി. നിഷ, ട്രഷറർ അബ്ദുൽ സാദിഖ്, കാസർകോട് ഏരിയ സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.