മംഗളൂരു: കേന്ദ്രത്തിനു പിന്നാലെ കർണാടക സർക്കാറും നികുതി കുറച്ചതോടെ കാസർകോടുനിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് എണ്ണയടിക്കാൻ എത്തുന്നത് നിരവധിപേർ. തലപ്പാടി എത്തുന്നതിനു മുമ്പുള്ള കർണാടകയിൽ സ്ഥിതിചെയ്യുന്ന പമ്പിൽ ഡീസലിന് എട്ടും പെട്രോളിന് ആറും രൂപ കുറവാണെന്ന് കാണിച്ച് വലിയ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് ദിനേന ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. സ്വകാര്യ ബസുകൾ, ലോറികൾ, സ്കൂൾ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷ തുടങ്ങി പല വാഹനങ്ങളും ഇന്ധനം നിറക്കാനായി തലപ്പാടിയിലെ ഈ പമ്പിൽ എത്തുന്നുണ്ട്. വരുന്ന അധികം പേരും വാഹനത്തിൽ ഫുൾ ടാങ്ക് നിറച്ചും കാനുകളിലും ഇന്ധനം കൊണ്ടുപോകുന്നുണ്ടെന്നാണ് പമ്പിലെ ജീവനക്കാർ പറയുന്നത്. ദക്ഷിണ കന്നട ജില്ലയെയും കാസർകോടിനെയും ബന്ധിപ്പിക്കുന്ന എൻ.എച്ച് 66നു സമീപമുള്ള പല പമ്പുകളിലും വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.