Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎണ്ണക്ക്​ ആദായവിൽപന;...

എണ്ണക്ക്​ ആദായവിൽപന; ബോർഡ്​ വെച്ച്​ അതിർത്തിയിലെ പമ്പുകൾ

text_fields
bookmark_border
മംഗളൂരു: കേന്ദ്രത്തിനു പിന്നാലെ കർണാടക സർക്കാറും നികുതി കുറച്ചതോടെ കാസർകോടുനിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് എണ്ണയടിക്കാൻ എത്തുന്നത് നിരവധിപേർ. തലപ്പാടി എത്തുന്നതിനു മുമ്പുള്ള കർണാടകയിൽ സ്ഥിതിചെയ്യുന്ന പമ്പിൽ ഡീസലിന് എട്ടും പെട്രോളിന് ആറും രൂപ കുറവാണെന്ന് കാണിച്ച്​ വലിയ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് ദിനേന ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. സ്വകാര്യ ബസുകൾ, ലോറികൾ, സ്കൂൾ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷ തുടങ്ങി പല വാഹനങ്ങളും ഇന്ധനം നിറക്കാനായി തലപ്പാടിയിലെ ഈ പമ്പിൽ എത്തുന്നുണ്ട്. വരുന്ന അധികം പേരും വാഹനത്തിൽ ഫുൾ ടാങ്ക് നിറച്ചും കാനുകളിലും ഇന്ധനം കൊണ്ടുപോകുന്നുണ്ടെന്നാണ് പമ്പിലെ ജീവനക്കാർ പറയുന്നത്. ദക്ഷിണ കന്നട ജില്ലയെയും കാസർകോടിനെയും ബന്ധിപ്പിക്കുന്ന എൻ.എച്ച്​ 66നു സമീപമുള്ള പല പമ്പുകളിലും വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story