ജൈവവള നിർമാണ പരിശീലനം

ചെറുവത്തൂർ: പിലിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവ​െന്‍റ കീഴിൽ രൂപവത്കരിച്ച മൈക്രോ ക്ലസ്​റ്ററുകളിലെ 'കൈരളി'യുടെ നേതൃത്വത്തിൽ ജൈവവള നിർമാണത്തി​െന്‍റ ഉൽപാദനവും പരിശീലനവും സംഘടിപ്പിച്ചു. എരവിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.വി. ജലേശൻ പദ്ധതി വിശദീകരിച്ചു. കെ. പ്രഭാകരൻ, പി.വി. ഗോവിന്ദൻ, കെ. ബാലകൃഷ്ണൻ, ടി.കെ. ബാലചന്ദ്രൻ, പി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. അസി. കൃഷി ഓഫിസർ എ.വി. രാധാകൃഷ്ണൻ സ്വാഗതവും കൃഷി അസിസ്​റ്റൻറ്​​ കെ.വി. സോന നന്ദിയും പറഞ്ഞു. പടം : പിലിക്കോട് നടന്ന പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.