രാഗേഷിന് നഗരസഭയുടെ ആദരം

കാഞ്ഞങ്ങാട്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ഡോക്​ടറേറ്റ്​ നേടിയ അത്തിക്കോത്ത് എ.സി നഗർ പട്ടികവർഗ കോളനിയിലെ രാഗേഷിന് നഗരസഭയുടെ ആദരം. അത്തിക്കോത്ത് എ.സി നഗർ പട്ടികവർഗ കോളനിയിലെ എം. കണ്ണ​​ൻെറ മകനാണ് രാഗേഷ്. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, സ്ഥിരംസമിതി അധ്യക്ഷൻ കെ. അനീശൻ, കൗൺസിലർമാരായ സൗദാമിനി, ടി.വി. സുജിത്ത് കുമാർ എന്നിവർ വീട്ടിലെത്തിയാണ് അഭിനന്ദനമറിയിച്ചത്​. ഡോക്ടറേറ്റ്​ നേടിയ അത്തിക്കോത്ത് എ.സി നഗർ പട്ടികവർഗ കോളനിയിലെ രാഗേഷിനെ നഗരസഭ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.