സ്‌കൂട്ടറും പണവും കവര്‍ന്ന കേസിൽ പ്രതി അറസ്​റ്റില്‍

കാസര്‍കോട്: നിര്‍ത്തിയിട്ട സ്‌കൂട്ടറും അതിനകത്തുണ്ടായിരുന്ന 50,000 രൂപയും കവർന്ന കേസിൽ പ്രതി ഇരിട്ടി വികാസ് നഗര്‍ മാവിലാഹൗസിലെ കെ.കെ. വിനേഷിനെ (22) ടൗൺ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മീപ്പുഗിരിയിലെ ബി. രാജേഷി​​ൻെറ സ്‌കൂട്ടറും പണവുമാണ് മോഷണം പോയത്​. ഈ മാസം ഏഴിന് കുഡ്​ലുവിലെ ആലിയ ഷോപ്പിങ്​ കോംപ്ലക്സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രാജേഷി​​ൻെറ സ്‌കൂട്ടറും അതിലുണ്ടായിരുന്ന അരലക്ഷം രൂപയും മോഷണം പോകുകയായിരുന്നു. രാജേഷി​ൻെറ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ രണ്ട് ദിവസത്തിന് ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തിങ്കളാഴ്​ച രാവിലെ നുള്ളിപ്പാടിയിൽ ​െവച്ചാണ്​ പ്രതി വിനേഷിനെ എസ്.ഐമാരായ വിഷ്ണുപ്രസാദ്, അന്‍സാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഷാജു എന്നിവര്‍ ചേര്‍ന്ന് അറസ്​റ്റ്​ ചെയ്തത്. KK VINESH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.