പാട്ടും ചുവടുവെപ്പുമായി ശിശുദിനാഘോഷം; കുട്ടികൾക്ക് പുത്തനുണർവായി

കാഞ്ഞങ്ങാട്​: രണ്ടു വർഷത്തോളം നീണ്ട കോവിഡ്കാല ഒറ്റപ്പെടലിൽ നിന്നും പാട്ടും ചുവടുവെപ്പുമായി അവർ ഒത്തുചേർന്നു. നീണ്ട ഇടവേളക്കുശേഷം നടന്ന പാട്ടുക്യാമ്പ്​ കുട്ടികൾക്ക്​ പുത്തനുണർവായി. രാവണീശ്വരം സി.അച്യുതമേനോൻ ഗ്രന്ഥാലയം വായനശാല ബാലവേദി വിഭാഗത്തിൻെറ ആഭിമുഖ്യത്തിലാണ് കോവിഡ്​ പ്രോട്ടോകോൾ പ്രകാരം കുട്ടികളുടെ സംഗമം സംഘടിപ്പിച്ചത്. ദേശീയ അധ്യാപക അവാർഡ് േജതാവ് വി. ശ്രീനിവാസിൻെറ നേതൃത്വത്തിലാണ് കുട്ടികൾക്ക് പാട്ടുക്യാമ്പ് സംഘടിപ്പിച്ചത്. കൂട്ടുകൂടിയുള്ള പാട്ട് കുട്ടികൾക്ക് പുതിയ അനുഭവമായി. കോവിഡിൻെറ സമ്മർദത്തിലായിരുന്ന കുട്ടികൾക്ക് ഉത്സാഹത്തിൻെറ വീണ്ടെടുപ്പുമായി പാട്ടുക്യാമ്പ് മാറി. ജനാർദനൻ മാസ്​റ്റർ ശിശുദിന സന്ദേശം നൽകി. ശ്രീനിവാസൻ മാസ്​റ്റർക്കുള്ള ഉപഹാരം കെ.വി. കൃഷ്ണൻ സമ്മാനിച്ചു. കുട്ടികൾക്കുള്ള ഉപഹാരം കരുണാകരൻ കുന്നത്ത്, എ. തമ്പാൻ, ബാലചന്ദ്രൻ നാരന്തട്ട, അനിൽകുമാർ (വാണിയംപാറ), രമേശൻ മടിയൻ, ധന്യ രമേശൻ, എം. രാഗേഷ്, എൻ.ജയരാജ്, കെ.കെ. സോയ, ശ്യാമള മാധവൻ, ടി.ശ്രീരാജ്, അശ്വന്ത്​ എന്നിവർ നിർവഹിച്ചു. സമാപന ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി പി.ബാബു അധ്യക്ഷത വഹിച്ചു. ബാലവേദി കൺവീനർ എം. അരുൺ സ്വാഗതം പറഞ്ഞു. Sreenivas രാവണീശ്വരം സി. അച്യുതമേനോൻ ഗ്രന്ഥാലയം വായനശാല ബാലവേദി വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന പാട്ടുക്യാമ്പിന്​ ദേശീയ അധ്യാപക അവാർഡ്​ ജേതാവ്​ വി. ശ്രീനിവാസ്​ നേതൃത്വം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.