നീലശ്വരം: കനത്ത മഴയിൽ വയലിൽ വെള്ളം കയറിയതിനെ തുടർന്ന് പച്ചക്കറി കൃഷി നശിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ അനന്തംപള്ള, ഒഴിഞ്ഞവളപ്പ് ഭാഗത്തെ വയലിലാണ് പച്ചക്കറി കൃഷി വെള്ളത്തിനടിയിലായത്. അമ്പത് ഏക്കറിലധികം കൃഷി നശിച്ചതായി കർഷകർ പറഞ്ഞു. അനന്തംപള്ളയിലെ നഗരസഭ കൗൺസിലർ സി. രവീന്ദ്രൻ, ഒ. കൃഷ്ണൻ, ബാലൻ, പ്രഭാകരൻ, ശശി, മധു, വി.എം. ശശി, രാമകൃഷ്ണൻ എന്നിവരുടെ പച്ചക്കറി കൃഷിയാണ് നശിച്ചത്. പയർ, വെണ്ട, ചീര, നരമ്പൻ, കോയക്ക കൃഷിയാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശം സംഭവിച്ചതായി വാർഡ് കൗൺസിലർ സി. രവീന്ദ്രൻ പറഞ്ഞു. കൃഷിനാശം സംഭവിച്ച വയലുകൾ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത സന്ദർശിച്ചു. പടം: nlr vegitable കാലവർഷംമൂലം കൃഷി നശിച്ച അനന്തംപള്ളവയൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.