കോടികളുടെ തട്ടിപ്പ്: ഉപ്പള വ്യാപാര ഭവൻ വ്യാപാരികൾ അടച്ചുപൂട്ടി

മഞ്ചേശ്വരം: പിഗ്മി, ചിട്ടി സ്കീമുകളിൽ കോടികൾ നിക്ഷേപിച്ച പണം വ്യാപാരി നേതാക്കൾ തട്ടിയെടുത്തത്​​ മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുനൽകാത്തതിനെത്തുടർന്ന് ഉപ്പള വ്യാപാര ഭവൻ, നിക്ഷേപകരായ വ്യാപാരികൾ അടച്ചുപൂട്ടി. തിങ്കളാഴ്ച രാവിലെ 11നാണ്​ മുപ്പതോളം വരുന്ന വ്യാപാരികൾ വ്യാപാര ഭവന് താഴിട്ടുപൂട്ടിയത്. പൊലീസ് വലയം ഭേദിച്ചാണിത്​. യൂനിറ്റ് പ്രസിഡൻറ്‌ അടക്കമുള്ള നേതാക്കളാണ് പണം തട്ടിപ്പ് നടത്തിയതിന് പിന്നിലെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇവർ മറ്റ് പല ആവശ്യങ്ങൾക്കുമായി ഈ പണം ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. പണം തിരികെ കിട്ടുന്നതുവരെ ഓഫിസ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. വി.പി. മഹാരാജ, കെ.എഫ്. ഇഖ്ബാൽ, സാദിഖ്​ ചെറുഗോളി, ഹമീദ് മദനകോടി, മെഹമൂദ് കൈക്കമ്പ, അബ്​ദുൽ റഹ്മാൻ, മുഹമ്മദ്‌ ഹനീഫ തുടങ്ങിയവർ സമരത്തിന്​ നേതൃത്വം നൽകി. Upl Uppala Vyapari ProtestUpl Vyapari Protest ഉപ്പളയിലെ വ്യാപാര ഭവന് മുന്നിൽ പ്രതിഷേധിക്കുന്ന വ്യാപാരികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.