പടന്ന: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷി മത്സരം തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയം പരിസരത്ത് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ വീണ റാണി ഉദ്ഘാടനം ചെയ്തു. വാർഡിലെ 20 ഓളം അയൽസഭയുടെ മേൽനോട്ടത്തിൽ ഡിസംബർ 15 മുതൽ ആരംഭിക്കുന്ന കൃഷി മത്സരത്തിൽ വിജയികളാകുന്നവർക്ക് പതിനായിരം രൂപ കാഷ് അവാർഡും മൊമേൻറായും നൽകും. തടിയൻ കൊവ്വൽ ഒരുമ പുരുഷ സഹായ സംഘം ഒരുക്കിയ നിലത്തിലാണ് വിത്തിടൽ. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ എം. സുമേഷ് അധ്യക്ഷത വഹിച്ചു, പി.വി. സുരേന്ദ്രൻ ക്ലാസ് നടത്തി. പടന്ന കൃഷി ഓഫിസർ അംബുജാക്ഷൻ, പി.വി. ഭാസ്കരൻ, കെ.പി. രമേശൻ, കെ. രാജീവൻ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ ടി. വിജയലക്ഷ്മി സ്വാഗതവും കെ.വി. ഷിബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.