കേബിള്‍ ടി.വി ഓപറേറ്റേഴ്​സ്​ ജില്ല സമ്മേളനം

കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപറേറ്റേഴ്​സ്​ അസോസിയേഷന്‍ 13ാമത് ജില്ല സമ്മേളനം ഡിസംബര്‍ 18ന് കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ ബക്കാര്‍ രാജേഷ് നഗറില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് ജില്ല പ്രസിഡൻറ്​ എം. മനോജ് കുമാര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടുകൂടി സമ്മേളനത്തിന് തുടക്കംകുറിക്കും. സംസ്ഥാന പ്രസിഡൻറ്​ അബൂബക്കര്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. ലോഹിതാക്ഷന്‍, ജില്ല പ്രസിഡൻറ്​ എം. മനോജ് കുമാര്‍, ജില്ല വൈസ് പ്രസിഡൻറ്​ വിനോദ് കുമാര്‍, സി.സി.എന്‍ എം.ഡി. ടി.വി. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.