കാലിക്കടവിലെ പഞ്ചായത്ത് കെട്ടിടം ഈമാസം പൊളിക്കും

ചെറുവത്തൂർ: ദേശീയപാത വികസനത്തി​​ൻെറ ഭാഗമായി കാലിക്കടവിലെ പഞ്ചായത്ത് കെട്ടിടം ഈ മാസം പൊളിക്കും. പിലിക്കോട് പഞ്ചായത്തി​​ൻെറ വികസനത്തിന് നാഴികക്കല്ലായി മാറിയ കെട്ടിടമാണ് പൊളിക്കുക. പിലിക്കോട് പഞ്ചായത്ത് ഓഫിസ്, പോസ്​റ്റ്​ ഓഫിസ് എന്നിവയും നിരവധി വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടമാണിത്. കാലിക്കടവ് മൈതാനത്തി​​ൻെറ വടക്ക് ഭാഗത്തുകൂടി കടന്നുവരുന്ന ദേശീയപാത ഷോപ്പിങ്​ കോംപ്ലക്സി​​ൻെറ മധ്യഭാഗത്തുകൂടിയാണ് കടന്നുപോവുക. അതിനാലാണ് കെട്ടിടം പൊളിക്കുന്നത്. പഞ്ചായത്ത് ഓഫിസിനായി പകരം കെട്ടിടം ചന്തേരയിൽ നിർമിച്ചുകഴിഞ്ഞു. എന്നാൽ, 30 വർഷത്തോളമായി കച്ചവടം നടത്തിവരുന്നവരിൽ ഭൂരിഭാഗത്തിനും പകരം സംവിധാനമായില്ല. 2002ൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ദേശീയപാത വികസനത്തി​ൻെറ ഭാഗമായി മറ്റുള്ള കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കി. കെട്ടിടം ഒഴിയാൻ മുഴുവൻ കച്ചവടക്കാർക്കും നോട്ടീസ് നൽകി. പടം : കാലിക്കടവിലെ പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്സ് കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.