കാസർകോട്: ജില്ല സപ്ലൈ ഓഫിസിൻെറ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ഷംസീദ ഫിറോസ് ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ അംഗം രാധാകൃഷ്ണന്‍ പെരുമ്പള അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ റിസോഴ്‌സ്പേഴ്‌സൻ പി. വത്സരാജ് സെമിനാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരവും കോളജ് വിദ്യാര്‍ഥികള്‍ക്കായി ഫോട്ടോഗ്രഫി മത്സരവും നടന്നു. ജില്ല സപ്ലൈ ഓഫിസര്‍ കെ.പി. അനില്‍കുമാര്‍ സ്വാഗതവും ജില്ല സപ്ലൈ ഓഫിസ് സീനിയര്‍ സൂപ്രണ്ട് പി. അബ്ദുറഹിമാന് നന്ദിയും പറഞ്ഞു. ചിത്രം (suply) ജില്ലതല ഉദ്ഘാടനം കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ഷംസീദ ഫിറോസ് നിര്‍വഹിക്കുന്നു ------------------ മൂലപ്പള്ളി റെയിൽവേ മേൽപാലം: കര്‍മസമിതി രൂപവത്കരിച്ചു നീലേശ്വരം: നഗരസഭയിലെ മൂലപ്പള്ളിയില്‍ റെയിൽവേ മേൽപാലം നിർമാണ പദ്ധതിയുടെ നിര്‍വഹണ സഹായത്തിനായി കര്‍മസമിതി രൂപവത്കരിച്ചു. നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യം മുന്‍നിര്‍ത്തി നീലേശ്വരം നഗരസഭ മൂലപ്പള്ളിയില്‍ റെയിൽവേ മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിലേക്കും റെയിൽവേയിലേക്കും നല്‍കിയ നിവേദനത്തെ തുടര്‍ന്ന്, പാലം നിർമിക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളിലെ പ്രദേശവാസികളുടെ യോഗം വിളിച്ചത്. നഗരസഭ ചെയര്‍പേഴ്‌സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. ഭാര്‍ഗവി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്‌റാഫി, കൗണ്‍സിലര്‍ പി. ബിന്ദു, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി.വി. ദാമോദരന്‍, നഗരസഭ എൻജിനീയര്‍ രജീഷ്‌കുമാര്‍, മുൻ കൗണ്‍സിലര്‍മാരായ പി. കുഞ്ഞികൃഷ്ണന്‍, കെ. കാർത്യായനി, കൗണ്‍സിലര്‍ ടി.വി. ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ പി. ഭാര്‍ഗവി ചെയര്‍മാനായും മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. ഷീബ കണ്‍വീനറുമായാണ് കര്‍മസമിതി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.