ജനങ്ങൾ ദുരിതങ്ങളുടെ കണ്ണീർക്കയത്തിലെറിയപ്പെടും -പി.എം.എ. സലാം കാസർകോട്: കേരളത്തിൻെറ ആവാസ വ്യവസ്ഥ തകർത്ത് നാടിനെ രണ്ടായി വിഭജിക്കുന്ന കെ. റെയിൽ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. വിദ്യാനഗർ ഗവ. കോളജ് പരിസരത്തുനിന്ന് ആരംഭിച്ച ബഹുജന മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ദുരിതങ്ങളുടെ കണ്ണീർക്കയത്തിലേക്കെറിയപ്പെടുന്ന ഇരകൾക്ക് വേണ്ടിയാണ് യു.ഡി.എഫ് പ്രക്ഷോഭം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻെറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ നടത്താതെയുമാണ് കെ-റെയിൽ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നത്. അഴിമതി ലക്ഷ്യംവെച്ച് നടത്തുന്ന പദ്ധതി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രളയങ്ങൾ ആവർത്തിക്കുന്ന നാട്ടിൽ 9,000 കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും ഒരുലക്ഷം മനുഷ്യരെ കുടിയൊഴിപ്പിച്ചും 1318 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുത്തും നടത്തുന്ന അശാസ്ത്രീയമായ പദ്ധതി ഉണ്ടാക്കാൻ പോകുന്ന ദുരിതം അതിദയനീയമാണ്. വീടും കൃഷിഭൂമിയും നെൽപാടങ്ങളും ആരാധനാലയ വസ്തുക്കളും സ്ഥലവും കുന്നും മലകളും പദ്ധതിയുടെ ഭാഗമായി നഷ്ടമാകും. കേന്ദ്ര സർക്കാറിേൻറയോ റെയിൽവേ മന്ത്രാലയത്തിേൻറയോ അന്തിമാനുമതി ലഭിക്കാത്ത പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാർ ധിറുതി കാട്ടുന്നതിനുപിന്നിൽ ദുരൂഹതയുണ്ട്. ഗൗരവതരമായ പഠനങ്ങൾ പോലും നടത്താതെ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ വരും ദിവസങ്ങളിൽ യു.ഡി.എഫ് വൻ പ്രക്ഷോഭം നടത്തുമെന്ന് പി.എം.എ. സലാം പറഞ്ഞു. ചെയർമാൻ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ഭാരവാഹികളായ വി.കെ.പി. ഹമീദലി, കെ. മുഹമ്മദ്കുഞ്ഞി, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, എ.എം. കടവത്ത്, കെ.എം. ശംസുദ്ദീൻ ഹാജി, കരുൺ താപ്പ, ടി.എ. മൂസ, മഞ്ചുനാഥ ആൾവ, കെ. ശ്രീധരൻ, അഡ്വ. എം.ടി.പി. കരീം, അബ്രഹാം തോണക്കര, എം.പി. ജാഫർ, വി.ആർ. വിദ്യാസാഗർ, കല്ലട്ര അബ്ദുൽ ഖാദർ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ. നീലകണ്ഠൻ, പി.എ. അഷ്റഫലി, ഹക്കീം കുന്നിൽ, എം.സി. ഖമറുദ്ദീൻ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെ.ഇ.എ. ബക്കർ, വി. കമ്മാരൻ, എ.ബി. ശാഫി, എം. അബ്ബാസ്, എ.കെ. ഹാരിഫ്, അഷറഫ് എടനീർ, സഹീർ ആസിഫ്, അസീസ് കളത്തൂർ, എ. അഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. --------------- UDF March PMA salam കെ-റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു UDF March കെ-റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് നടത്തിയ കലക്ടറേറ്റ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.