ഫ്ലാറ്റ്​ മാലിന്യം അവിടെത്തന്നെ സംസ്​കരിക്കണം

blurb: മംഗൽപാടി പഞ്ചായത്തിലെ ഫ്ലാറ്റുകളിലെ മാലിന്യ പ്രശ്​നത്തിൽ ഇടപെട്ട്​ കലക്​ടർ കാസർകോട്: മംഗൽപാടി പഞ്ചായത്തിലെ ഫ്ലാറ്റുകളിലെ മാലിന്യ പ്രശ്​ന വിവാദത്തിൽ ഇടപെട്ട്​ ജില്ല കലക്​ടർ. ഫ്ലാറ്റുകളിൽ മാലിന്യ സംസ്​കരണത്തിന്​ സൗകര്യമൊരുക്കണമെന്നും റോഡിൽ തള്ളിയാൽ കർശന നടപടിയുണ്ടാകുമെന്നും കലക്​ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്​ മുന്നറിയിപ്പ്​ നൽകി. മംഗൽപാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്​ കലക്​ടർ യോഗം വിളിച്ചത്​. അഞ്ഞൂറോളം ഫ്ലാറ്റുകൾ മംഗൽപാടി ഗ്രാമ പഞ്ചായത്തിലുണ്ട്. ഫ്ലാറ്റ് മാലിന്യമടക്കം റോഡരികിൽ തള്ളുന്നത്​ പതിവാണ്​. ഒ​ട്ടേറെ പരാതികളാണ്​ ഇതുസംബന്ധിച്ച്​ ലഭിക്കുന്നത്​. അതിനാൽ, എല്ലാ ഫ്ലാറ്റുകളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കണം. സംസ്കരണ സംവിധാനങ്ങളില്ലാത്ത ഫ്ലാറ്റുകളുടെ കൈമാറ്റ രജിസ്​ട്രേഷൻ നടത്തുകയില്ലെന്ന് ജില്ല രജിസ്ട്രാർ യോഗത്തിൽ അറിയിച്ചു. സംസ്കരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്ററുടെ സർട്ടിഫിക്കറ്റ് ഭൂമി കെട്ടിട രജിസ്ട്രേഷന് ആവശ്യമാണെന്ന് യോഗത്തിൽ അറിയിച്ചു. ഫെബ്രുവരി 28നകം മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. അല്ലാത്തപക്ഷം ഫ്ലാറ്റുകളിൽ തമസിക്കുന്ന വാടകക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. മാലിന്യ സംസ്കരണം കൃത്യമായ രീതിയിൽ നടപ്പാക്കുകയും ജില്ല ശുചിത്വ മിഷ​‍ൻെറ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുകയും വേണം. ഈ പ്രദേശത്തെ റസിഡൻറ്​സ് അസോസിയേഷനുകളുടെ യോഗം ചേർന്ന് സഹകരണം ഉറപ്പുവരുത്തി റോഡരികിലും പൊതുയിടങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് ഡെപ്യൂട്ടറി ഡയറക്ടർ ജെയ്സൺ മാത്യു, ജില്ല രജിസ്ട്രാർ ഹക്കീം, മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.