Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:03 AM GMT Updated On
date_range 12 Feb 2022 12:03 AM GMTഫ്ലാറ്റ് മാലിന്യം അവിടെത്തന്നെ സംസ്കരിക്കണം
text_fieldsbookmark_border
blurb: മംഗൽപാടി പഞ്ചായത്തിലെ ഫ്ലാറ്റുകളിലെ മാലിന്യ പ്രശ്നത്തിൽ ഇടപെട്ട് കലക്ടർ കാസർകോട്: മംഗൽപാടി പഞ്ചായത്തിലെ ഫ്ലാറ്റുകളിലെ മാലിന്യ പ്രശ്ന വിവാദത്തിൽ ഇടപെട്ട് ജില്ല കലക്ടർ. ഫ്ലാറ്റുകളിൽ മാലിന്യ സംസ്കരണത്തിന് സൗകര്യമൊരുക്കണമെന്നും റോഡിൽ തള്ളിയാൽ കർശന നടപടിയുണ്ടാകുമെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് മുന്നറിയിപ്പ് നൽകി. മംഗൽപാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കലക്ടർ യോഗം വിളിച്ചത്. അഞ്ഞൂറോളം ഫ്ലാറ്റുകൾ മംഗൽപാടി ഗ്രാമ പഞ്ചായത്തിലുണ്ട്. ഫ്ലാറ്റ് മാലിന്യമടക്കം റോഡരികിൽ തള്ളുന്നത് പതിവാണ്. ഒട്ടേറെ പരാതികളാണ് ഇതുസംബന്ധിച്ച് ലഭിക്കുന്നത്. അതിനാൽ, എല്ലാ ഫ്ലാറ്റുകളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കണം. സംസ്കരണ സംവിധാനങ്ങളില്ലാത്ത ഫ്ലാറ്റുകളുടെ കൈമാറ്റ രജിസ്ട്രേഷൻ നടത്തുകയില്ലെന്ന് ജില്ല രജിസ്ട്രാർ യോഗത്തിൽ അറിയിച്ചു. സംസ്കരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്ററുടെ സർട്ടിഫിക്കറ്റ് ഭൂമി കെട്ടിട രജിസ്ട്രേഷന് ആവശ്യമാണെന്ന് യോഗത്തിൽ അറിയിച്ചു. ഫെബ്രുവരി 28നകം മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. അല്ലാത്തപക്ഷം ഫ്ലാറ്റുകളിൽ തമസിക്കുന്ന വാടകക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. മാലിന്യ സംസ്കരണം കൃത്യമായ രീതിയിൽ നടപ്പാക്കുകയും ജില്ല ശുചിത്വ മിഷൻെറ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുകയും വേണം. ഈ പ്രദേശത്തെ റസിഡൻറ്സ് അസോസിയേഷനുകളുടെ യോഗം ചേർന്ന് സഹകരണം ഉറപ്പുവരുത്തി റോഡരികിലും പൊതുയിടങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് ഡെപ്യൂട്ടറി ഡയറക്ടർ ജെയ്സൺ മാത്യു, ജില്ല രജിസ്ട്രാർ ഹക്കീം, മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story