കുട്ടികൾക്കൊപ്പം മണിക്കൂറുകളോളം കലക്ടർ

പ്രയാൺ 2022 ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു കാസർകോട്​: പരവനടുക്കം ചിൽഡ്രൻസ്​ ഹോമിലെത്തിയ കലക്ടർ മണിക്കൂറുകളോളം കുട്ടികൾക്കൊപ്പം പങ്കിട്ടു. ഒപ്പം ഐ.പി.എസിനു തിരഞ്ഞെടുക്കപ്പെട്ട നീലേശ്വരം ബങ്കളത്തെ സി. ഷഹിനും ഉണ്ടായിരുന്നു. ഐ.എ.എസിലും ഐ.പി.എസിലും ഉന്നത വിജയം നേടിയവരെ നേരിൽക്കണ്ട ആകാംക്ഷയിലും അവർ പകർന്നുനൽകിയ അറിവിന്‍റെ സന്തോഷത്തിലുമായിരുന്നു കുട്ടികൾ. കലക്ടറെ കൂടുതൽ അടുത്ത്​ പരിചയപ്പെട്ട്​ സൗഹൃദം സ്ഥാപിച്ച കുട്ടികൾ ആവേശഭരിതരായി. ജീവിതത്തിൽ വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉന്നതിയിലെത്താനുള്ള നേർവഴികളെക്കുറിച്ച്​ കുട്ടികൾ ഓരോരുത്തരും സി. ഷഹീനോട് ചോദിച്ചറിഞ്ഞു. കുട്ടികളുടെ സംശയങ്ങൾ തീർക്കാൻ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്​ ഒന്നര മണിക്കൂറോളം ഒപ്പമുണ്ടായി. ജില്ലയിൽ പ്രത്യേക പരിഗണനക്കര്‍ഹരായ കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ല ഭരണകൂടം രൂപം നല്‍കിയ 'പ്രയാൺ 2022' പദ്ധതി കലക്ടർ ഉദ്ഘാടനം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ടി.കെ. ഉസ്മാൻ സ്വാഗതവും ഡി.സി.പി.യു പ്രൊട്ടക്​ഷൻ ഓഫിസർ എ.ജി. ഫൈസൽ നന്ദിയും പറഞ്ഞു. കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസാണ് പ്രയാണ്‍ 2022ന്റെ ഏകോപനം നിര്‍വഹിക്കുന്നത്. വരും ആഴ്ചകളിലും വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രയാൺ 2022 സംഘടിപ്പിക്കും. collector ജില്ലയിൽ പ്രത്യേക പരിഗണനക്കര്‍ഹരായ കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ല ഭരണകൂടം രൂപം നല്‍കിയ പദ്ധതി പ്രയാൺ 2022 ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.