തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ

ഉദുമ: ചന്ദ്രഗിരി ശാസ്ത-തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ട്രസ്റ്റി ബോർഡിലേക്ക് പാരമ്പര്യേതര ട്രസ്റ്റി ബോർഡ് അംഗങ്ങളായി (സർക്കാർ നോമിനി) സുധാകരൻ കുതിർമ്മലും അജിത്‌ സി. കളനാടും ചുമതലയേറ്റു. അരവത്ത് കെ. ശിവരാമൻ മേസ്ത്രിയും മൻമോഹൻ ബേക്കലും ഒഴിഞ്ഞ സ്ഥാനത്തേക്കാണ് നിയമനം. രണ്ടു വർഷമാണ് പാരമ്പര്യേതര ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ കാലാവധി. വള്ളിയോടൻ ബാലകൃഷ്ണൻ നായർ (ചെയർമാൻ), ഇടയില്യം ശ്രീവത്സൻ നമ്പ്യാർ, മേലത്ത് സത്യനാഥൻ നമ്പ്യാർ (അംഗങ്ങൾ) എന്നിവരാണ് പാരമ്പര്യ ട്രസ്റ്റി ബോർഡിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.